കോഴിക്കോട് : സുഹൃത്ത് കൊണ്ടുവന്ന എലി വിഷം കലർന്ന ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് (44) ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ നിധീഷിന്റെ സുഹൃത്തായ കുറിഞ്ഞാലിയോട് സ്വദേശി മഹേഷിനെ (45)പോലീസ് കസ്റ്റഡിയിലെടുത്തു.
ജനുവരി ആറിന് രാത്രി ഇരുവരും മദ്യപിച്ചിരുന്നു. മദ്യപിക്കുന്ന സമയത്ത് മഹേഷ്
ബീഫ് കൊണ്ടുവരികയും , നിധീഷ് കഴിക്കുകയും ചെയ്തു. ബീഫിൽ താൻ എലിവിഷം ചേർത്തതായി മഹേഷ് നിധീഷിനോട് പറഞ്ഞിരുന്നുവെങ്കിലും തമാശയാണെന്ന് കരുതി കഴിക്കുകയായിരുന്നു എന്നാണ് മഹേഷ് പോലീസിന് നൽകിയ മൊഴി.
അടുത്ത ദിവസം രാവിലെ വയറുവേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് നിധീഷ് ഓർക്കാട്ടേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സ നേടി. സംഭവത്തിൽ വടകര പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.