Author: Suneesh

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരും എന്നാണ് പ്രവചനം. ഇന്ന് മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് അലർട്ട്. മറ്റ് ജില്ലകളിൽ അലർട്ടില്ലെങ്കിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. ലക്ഷദ്വീപിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതാണ് മഴയ്ക്ക് കാരണമാകുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ദുർബലമാകും. തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവത ചുഴി രൂപപ്പെട്ടു. ഇത് ശക്തി പ്രാപിച്ചു 48 മണിക്കൂറിനുള്ളിൽ തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. അടുത്ത ബുധനാഴ്ച വരെ മഴ ലഭിക്കും. പിന്നീടുള്ള ദിവസങ്ങളിൽ മഴ കനക്കാനാണ് സാധ്യത എന്നുമാണ് പ്രവചിക്കപ്പെടുന്നത്.

Read More

തിരുവനന്തപുരം : പതിനാറുകരൻ സ്കൂട്ടറുമായി റോഡിലിറങ്ങിയ സംഭവത്തിൽ നടപടികൾ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കുട്ടിക്ക് ഇനി 18 വയസ്സ് ആയാലും ലൈസൻസ് ലഭിക്കില്ല, ഇതിന് 25 വയസ്സ് വരെ കാത്തിരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് വർക്കല പാളയംകുന്ന് ഭാഗത്തേക്ക് ഇരുചക്ര വാഹനം ഓടിച്ചു പോവുകയായിരുന്ന കുട്ടിയെ ശ്രദ്ധയിൽപ്പെടുന്നത്. പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലിലാണ് അമ്മയാണ് വാഹനം ഓടിക്കാനുള്ള അനുമതി നൽകിയതെന്ന് കണ്ടെത്തുന്നത്. തുടർന്ന് മോട്ടോർ വെഹിക്കിൾ ആക്ട് 199 എ, ബി എൻ എസ് 125, കെ പി ആക്ട് 118 എന്നിവ പ്രകാരം കുട്ടിയുടെ അമ്മയ്ക്കെതിരെ അയിരൂർ പോലീസ് കേസെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ 25000 രൂപപിഴയോ, മൂന്നുവർഷം തടവു ശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടി ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. വാഹനത്തിന്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് റദ്ദ് ചെയ്യാവുന്നതാണെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Read More

തിരുവനന്തപുരം : ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് ജില്ലാ കളക്ടർ പൊതു അവധി പ്രഖ്യാപിച്ചു . ഡിസംബർ 31ന് ചിറയൻകീഴ്,വർക്കല എന്നീ താലൂക്കുകൾക്കാണ് അവധി. തീർത്ഥാടനത്തിന്റെ ഭാഗമായി അരുവിപ്പുറം ക്ഷേത്രത്തിലും മഠത്തിലും ഒരുക്കങ്ങൾക്ക് തുടക്കമായി. ഡിസംബർ 30 മുതൽ ജനുവരി 1 വരെയാണ് 92-ാമത് തീർത്ഥാടനം നടക്കുക . 30,31,1 തീയതികളിൽ ക്ഷേത്രാങ്കണത്തിലും പരിസരങ്ങളിലുമായി ഇരുന്നൂറിൽപ്പരം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും റവന്യൂവകുപ്പിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകീകരണത്തിനായി കൺട്രോൾ റൂം ഈ ദിവസങ്ങളിൽ പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്. താലൂക്കുകളുടെ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. നേരെത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Read More

തിരുവനന്തപുരം : സ്കൂട്ടർ ഓടിച്ചു വന്ന പതിനാറ് വയസ്സുകാരൻ ചെന്നു പെട്ടത് പോലീസിന്റെ മുന്നിൽ . വർക്കല പാളയം കുന്ന് ഭാഗത്തേക്ക് ഇരുചക്ര വാഹനം ഓടിച്ചു വരുകയായിരുന്ന കുട്ടി, വാഹന പരിശോധനയ്ക്കിടയിലാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പോലീസ് കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിയുകയും , പിന്നീട് അമ്മയാണ് വാഹനം ഓടിക്കാൻ അനുമതി നൽകിയതെന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് വർക്കല പാളയംകുന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അമ്മയ്ക്കെതിരെ ആയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 50000 രൂപ പിഴയോ, ഒരു വർഷം തടവു ശിക്ഷയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചായോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇതെന്ന് പോലീസ് അറിയിച്ചു. സമാനമായ മറ്റൊരു സംഭവത്തിൽ, നിർത്തിയിട്ടിരുന്ന കാർ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടികൾ ഓടിച്ച് മതിലിൽ ഇടിച്ചു നിർത്തിയതിന്റെ വീഡിയോയും ഞെട്ടലോടെയാണ് നാട് നോക്കിക്കണ്ടത്. സംസ്ഥാനവ്യാപകമായി വാഹനാപകടങ്ങൾ വർദ്ധിക്കുകയും കുട്ടികൾ ഉൾപ്പെടെ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിലും ഇത്തരത്തിൽ നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് പൊതുജനാഭിപ്രായം ഉയരുകയാണ്.

Read More

ഇസ്ലാമാബാദ്: പാകിസ്താൻ ഓൾ റൗണ്ടർ ഇമാദ് വാസിം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഒരിടവേളക്ക് ശേഷം, കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലൂടെ മടങ്ങിവരവ് നടത്തിയ താരം, തന്റെ ഒൻപത് വർഷം നീണ്ട കരിയറിനാണ് വിരാമമിടുന്നത്. 2017ൽ പാകിസ്താനെ ചാമ്പ്യൻസ് ട്രോഫി ജേതാക്കളാക്കിയതിൽ നിർണായക പങ്ക് വഹിച്ച താരമാണ് വാസിം. കഴിഞ്ഞ പാകിസ്താൻ സൂപ്പർ ലീഗിലെ ശക്തമായ പ്രകടനത്തെ തുടർന്നാണ് അദ്ദേഹം ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പരിമിത ഓവർ സ്പെഷ്യലിസ്റ്റ് ആയി അറിയപ്പെടുന്ന ഇമാദ് വാസിം ആകെ 130 അന്താരാഷ്ട്ര മത്സരങ്ങളിൽ പാക് ജേഴ്സി അണിഞ്ഞിട്ടുണ്ട്. തന്റെ മുപ്പത്തിയഞ്ചാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറയുന്നുവെങ്കിലും, ആഭ്യന്തര ക്രിക്കറ്റിലും ലീഗുകളിലും തുടർന്നും കളിക്കുമെന്നും ഇമാദ് വാസിം വ്യക്തമാക്കി. കഴിഞ്ഞ ജൂണിൽ അമേരിക്കയിൽ വെച്ച് നടന്ന ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരെയായിരുന്നു വാസിമിന്റെ അവസാന അന്താരാഷ്ട്ര മത്സരം. 75 ട്വന്റി 20 മത്സരങ്ങളിൽ നിന്നുമായി 73 വിക്കറ്റുകൾ നേടിയിട്ടുള്ള ഈ…

Read More

തിരുവനന്തപുരം : അടുത്ത അഞ്ചുദിവസത്തേക്ക് സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ സാധ്യത പ്രവചിച്ചു. ഇതേ തുടർന്ന് ഉരുൾപൊട്ടൽ, മണ്ണിടിച്ചൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശമുണ്ട്. ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 115.6 മി. മീ മുതൽ 204.4 മി. മീ വരെ മഴ ലഭിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് . കൂടാതെ അടുത്ത മൂന്ന് മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴക്ക് സാധ്യതയും അറിയിച്ചു . ശക്തമായ മഴ സാധ്യത നിലനിൽക്കുന്നതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

Read More

കാസർകോട് : വാഹന അപകടങ്ങൾ പെരുകി നിയമങ്ങൾ കടുപ്പിച്ചിട്ടും വീണ്ടും നിയമം ലംഘിച്ചുള്ള അഭ്യാസപ്രകടനവുമായി യുവാക്കൾ. കുമ്പളം പച്ചളം ഗ്രൗണ്ടിൽ രജിസ്ട്രേഷൻ കഴിയാത്ത ഥാർ ഉപയോഗിച്ച് ഗ്രൗണ്ടിൽ പ്രകടനം നടത്തുന്നതിനിടെ ടയറിന് തീപിടിച്ചു. വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടതിനാൽ ആളപായം ഉണ്ടായില്ല. വാഹനം പൂർണമായും കത്തി നശിച്ചു. പിന്നീട് ഉപ്പളയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു. തുടർച്ചയായി ഉള്ള വാഹന അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയമങ്ങൾ ശക്തമാക്കിയിട്ടും നിയമങ്ങള നോക്കുകുത്തിയാക്കി വാഹനങ്ങൾ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങൾ അരങ്ങേറുകയാണ്. സോഷ്യൽ മീഡിയയിൽ റീച്ച് കൂട്ടാനും ജീവന് ആപത്ത് ഉണ്ടാക്കും വിധം ഇത്തരം പ്രകടനങ്ങൾ ആവർത്തിക്കുകയാണ് യുവാക്കൾ. കഴിഞ്ഞദിവസം കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ റീൽസ് ചിത്രീകരണത്തിനിടെ വീഡിയോഗ്രാഫർ കാറടിച്ച് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു. വാഹനങ്ങൾ തമ്മിലുള്ള മത്സയോട്ടങ്ങൾ നടത്തുന്നതിലൂടെ ഇത്തരം അപകടങ്ങളിൽ ഏർപ്പെടുന്നവർക്ക് പുറമേ മറ്റുള്ള വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ജീവഹാനി സംഭവിക്കുന്നതിനു വരെ കാരണമാകും എന്ന് കമ്മീഷൻ…

Read More

കൊച്ചി: മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലെ ‘ഇസബെലാ..‘ എന്ന ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ രചനയിൽ യുവ സംഗീത സംവിധായകൻ ലിഡിയൻ നാദസ്വരം ഒരുക്കിയ മനോഹരമായ ഭാവഗീതം മോഹൻലാൽ തന്നെയാണ് ആലപിച്ചിരിക്കുന്നത്. നിരവധി വിദേശ കലാകാരന്മാർ ചേർന്ന് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്ന ഗാനം സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രേക്ഷകർക്ക് ക്രിസ്മസ് സമ്മാനമായി ഡിസംബർ 25-നാണ് ബറോസ് തിയേറ്ററുകളിലെത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ബറോസിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് കലവൂർ രവികുമാറാണ്. സന്തോഷ് ശിവൻ ഛായാഗ്രഹണവും ബി അജിത് കുമാർ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. മാർക്ക് കിലിയനാണ് ചിത്രത്തിന്റെ സ്കോർ ചെയ്തിരിക്കുന്നത്. ഡ ഗാമയുടെ നിധിക്ക് 400 വർഷമായി കാവൽ നിൽക്കുന്ന ബറോസ് എന്ന ഫാന്റസി കഥാപാത്രത്തെ…

Read More

വൈക്കം : നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും. വൈക്കം വലിയ കവലയിൽ 84 സെന്റിലാണ് സ്മാരകം നവീകരിച്ചിരിക്കുന്നത്. പ്രതിമ, മ്യൂസിയം, എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്നത്. സ്മാരകത്തിന് പുറമേ പെരിയാർ ഗ്രന്ഥശാലയുടെ ഉദ്ഘാടനവും നടന്നു. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 8.14 കോടി രൂപ ചിലവിലാണ് സ്മാരകം നവീകരിച്ചത് . എം ജി ആർ തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കുന്ന കാലഘട്ടത്തിൽ, 1985ൽ കേരള സർക്കാർ വൈക്കം വലിയ കവലയിൽ സ്മാരകം നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. എംജിആറിന്റെ നിർദ്ദേശപ്രകാരം തമിഴ്നാട് മന്ത്രി നാവലർ വി ആർ നെടുഞ്ചഴിയൻ തറക്കല്ലിട്ടു . 1994 ൽ സ്മാരകം തുറന്നു കൊടുത്തു. വൈക്കം ബീച്ച് മൈതാനത്ത് നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. കേരളത്തിലെ മന്ത്രിമാരായ വി എൻ വാസവൻ,സജി ചെറിയാൻ, തമിഴ്നാട് മന്ത്രിമാരായ ദൂരൈ മുരുകൻ, ഇ വി വേലു, എം പി…

Read More

സിംഗപോർ: ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യനായ ചൈനയുടെ ഡിംഗ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യയുടെ ഡി ഗുകേഷിന് കിരീടം. ലോക ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പതിനെട്ട് വയസ്സുകാരനായ ഗുകേഷ്. വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരവും ഗുകേഷാണ്. വാശിയേറിയ പോരാട്ടത്തിന്റെ പതിനാലാം റൗണ്ടിലാണ് ഏഴര പോയിന്റുമായി ഗുകേഷ് വിജയം സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളിലാണ് ഗുകേഷ് നിലവിലെ കിരീട പോരാട്ടത്തിൽ വിജയിച്ചത്. ഡിംഗ് ലിറൻ രണ്ട് മത്സരങ്ങളിൽ വിജയിച്ചപ്പോൾ, ബാക്കി മത്സരങ്ങൾ സമനിലയിലായി. ആദ്യ മത്സരത്തിലെ കൂറ്റൻ പരാജയത്തിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഗുകേഷ് കിരീടം നേടിയത്. ലോക ചെസ് ചരിത്രത്തിലെ അവിസ്മരണീയ നേട്ടം നിറകണ്ണുകളോടെയാണ് ഗുകേഷ് സ്വീകരിച്ചത്. സമനിലയിലേക്ക് നീങ്ങിയാൽ ടൈ ബ്രേക്കറിൽ ഡിംഗ് ലിറൻ കൂടുതൽ അപകടകാരിയായേക്കുമെന്ന് തിരിച്ചറിഞ്ഞ ഗുകേഷ്, അതിന് കാത്തുനിൽക്കാതെ ലിറന്റെ പിഴവ് മുതലെടുത്ത് നടത്തിയ അപ്രതീക്ഷിത നീക്കത്തിലൂടെ വിജയം സ്വന്തമാക്കുകയായിരുന്നു.

Read More