മുംബൈ : പുഷ്പക് എക്സ്പ്രസ്സിലെ ബോഗികളിൽ ഒന്നിൽ പുക ഉയർന്നതോടെ പുറത്തേക്ക് ചാടിയ 11 പേർക്ക് ദാരുണന്ത്യം. മഹാരാഷ്ട്രയിലെ ജൽഗാവിലാണ് അപകടം.
സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിൻ ഇടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇരുപതോളം യാത്രക്കാരാണ് ഇത്തരത്തിൽ പുറത്തേക്കു ചാടിയത്. അതിൽ പത്തോളം പേരുടെ നില ഗുരുതരമാണ്.
പുഷ്പക് എക്സ്പ്രസ്സിന്റെ ബോഗിയിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന്
തീപിടുത്തം ഉണ്ടാകും എന്ന് ഭയന്ന് രക്ഷപ്പെടാനുള്ള തിടുക്കത്തിൽ ആളുകൾ ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന് കാരണമായത് . എതിർ ട്രാക്കിലൂടെ വന്ന കർണാടക എക്സ്പ്രസ് ഇടിച്ചാണ് ആളുകൾ മരിച്ചതെന്നാണ് റിപ്പോർട്ട് .
രക്ഷാപ്രവർത്തനങ്ങൾക്കായി റെയിൽവേ ഉദ്യോഗസ്ഥർ അപകട സ്ഥലത്തെത്തി. കൂടാതെ
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാനായി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും, മറ്റ് രക്ഷാപ്രവർത്തകരും അപകടസ്ഥലത്തെത്തിയിട്ടുണ്ട്.
അതേ സമയം, തീവണ്ടിയിൽ തീപ്പിടുത്തം ഉണ്ടായത് റെയിൽവേ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.