തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും വിദ്യാർത്ഥിക്ക് എസ്എഫ്ഐ മർദ്ദനം. ഒന്നാംവർഷ വിദ്യാർത്ഥിയായ അബ്ദുല്ലയ്ക്കാണ് മർദ്ദനമേറ്റത്. എസ്എഫ്ഐ വിദ്യാർത്ഥികൾ ഹെൽമെറ്റ് വച്ച് മർദ്ദിചെന്നാണ് ആരോപണം. തുടർന്ന്
കണ്ടോൺമെന്റ് പോലീസിൽ വിദ്യാർത്ഥികൾ പരാതി നൽകി.
നേരത്തെ ഭിന്നശേഷിയുള്ള വിദ്യാർത്ഥിയെ മർദ്ദിച്ച കേസിലെ പ്രതി മിഥുന്റെ നേതൃത്വത്തിലാണ് മർദ്ദനം എന്നാണ് ആരോപണം. രക്തദാനത്തിനെ ചൊല്ലി ഉണ്ടായ വാക്കു തർക്കക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. രക്തദാനം നടത്തണമെന്ന് എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ, താൻ രണ്ടുമാസം മുന്നേ രക്തദാനം നടത്തിയിരുന്നു എന്ന അബ്ദുല്ലയുടെ മറുപടിയിൽ വാക്കു തർക്കം ഉണ്ടാവുകയും, അബ്ദുല്ലയെ എസ്എഫ്ഐ പ്രവർത്തകർ ഹെൽമെറ്റ് വെച്ച് മർദ്ദിക്കുകയും ആയിരുന്നു .
അതേ സമയം, അബ്ദുള്ള തന്നെ അസഭ്യം പറഞ്ഞുവെന്ന പേരിൽ കോളേജ് യൂണിയൻ ചെയർപേഴ്സനും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ട് പരാതിയിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതിന് മുന്നേ ഭിന്നശേഷിയുള്ള വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. അന്നത്തെ കേസില്‍ പ്രതികളായ അമല്‍, മിഥുന്, അലന് എന്നിവരുടെ അറസ്റ്റ് തടഞ്ഞതിന് പിന്നാലെയായിരുന്നു നടപടി ഉണ്ടായത്. രണ്ടാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകരില്‍ നിന്നും മര്‍ദ്ദനമേറ്റത്.
പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ സംഘം മർദ്ദിച്ചുവെന്നായിരുന്നു മുഹമ്മദ് അനസിന്റെ പരാതി.