Author: Suneesh

കൊച്ചി : സ്കൂട്ടർ യാത്രക്കാരിയുടെ കാലിൽ ബസ് കയറി. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കടവന്ത്ര ഇന്ദിരഗാന്ധി ആശുപത്രിക്ക് സമീപം കഴിഞ്ഞ രാത്രിയിലായിരുന്നു അപകടം. എറണാകുളം സ്വദേശി വാസന്തിക്കാണ് പരിക്കേറ്റത് . ഗുരുതരമായി പരിക്കേറ്റ വാസന്തിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്തു. സമാനമായ മറ്റൊരു സംഭവത്തിൽ, അമിത വേഗതയിൽ പാഞ്ഞ ബസ് തടഞ്ഞു നിർത്തിയ പോലീസ് പതിനായിരം രൂപ പിഴ ഈടാക്കി. വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയതിന് ഡ്രൈവർക്കെതിരെയും നടപടിയെടുത്തു. സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ പെട്ടുള്ള മരണങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പോലീസും മോട്ടോർ വാഹന വകുപ്പും പരിശോധന കർശനമാക്കിയിരിക്കുകയാണ്. നിയമലംഘകർക്ക് എതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

Read More

ന്യൂഡൽഹി: മഗ്ഡേബർഗിലെ ക്രിസ്മസ് വിപണിയിലേക്ക് അക്രമി കാർ ഓടിച്ച് കയറ്റിയ സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ആക്രമണം ഭീകരവും വിവേകശൂന്യവുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 5 ആയി. മരിച്ചവരിൽ ഒൻപത് വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. പരിക്കേറ്റവരുടെ എണ്ണം ഇരുന്നൂറിലേറെയാണെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മഗ്ഡേബർഗിലെ ജനനിബിഡമായ ക്രിസ്മസ് വിപണിയിലേക്ക് വെള്ളിയാഴ്ചയാണ് സൗദി പൗരനായ ഡോക്ടർ കറുത്ത ബി എം ഡബ്ലിയു കാർ ഓടിച്ച് കയറ്റിയത്. സംഭവം മനപ്പൂർവ്വമാണെന്ന് കണ്ടെത്തിയ ജർമ്മൻ പോലീസ് നിമിഷങ്ങൾക്കകം അക്രമിയായ അൻപത് വയസ്സുകാരൻ ഡോക്ടർ തയ്യിബിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഭീകരവാദം, ലഹരിക്കടത്ത്, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾക്ക് സൗദി അറേബ്യയിൽ കേസുകൾ നിലവിലുണ്ട്. മിഡിൽ ഈസ്റ്റിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിലേക്ക് പെൺകുട്ടികളെ കടത്തുന്ന സംഘത്തിലും പ്രധാന കണ്ണിയാണ് തയ്യിബ്. ജർമ്മനിയിലെ മഗ്ഡേബർഗിലെ ക്രിസ്മസ് വിപണിയുടെ നേർക്ക് ഉണ്ടായ വിവേകശൂന്യമായ ഭീകരാക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിക്കുകയാണെന്ന് ഇന്ത്യ അറിയിച്ചു.…

Read More

കോഴിക്കോട്: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എം ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് നിലവിൽ ചികിത്സ തുടരുന്നത്. പുതിയ മെഡിക്കൽ ബുള്ളറ്റിൽ രാവിലെ പുറത്തിറങ്ങിയേക്കും. നേരത്തേ, മുഖ്യമന്ത്രി പിണറായി വിജയൻ എം ടിയുടെ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതി ആരാഞ്ഞിരുന്നു.

Read More

സുൽത്താൻ ബത്തേരി: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ നിന്ന് വിജയിച്ചത് മുസ്ലീം വർ​ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അം​ഗം എ.വിജയരാഘവൻ. സിപിഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കവെയാണ് വിജയരാഘവൻ ഇക്കാര്യം പറഞ്ഞത്. ന്യൂനപക്ഷ വർ​ഗീയതയിലെ ഏറ്റവും മോശപ്പെട്ട ഘടകങ്ങളായ തീവ്രവാദ ഘടകങ്ങളും വർ​ഗീയ ഘടകങ്ങളും രാഹുലിന്റെയും പ്രിയങ്കയുടെയും ഘോഷയാത്രകളുടെ മുന്നിലും പിന്നിലും അണിനിരന്നു. കോൺഗ്രസ് സൂക്ഷ്മതയോടെ രാഷ്ട്രീയം കൈകാര്യം ചെയ്യാത്തതുകൊണ്ടാണ് സുരേഷ് ​ഗോപി ഡൽഹിയിലെത്തിയതെന്നും വിജയരാഘവൻ പറഞ്ഞു. ദേശീയ സ്വാതന്ത്ര്യസമര മൂല്യങ്ങളുടെ അടിത്തറയിലുള്ള ഭരണ നേതൃത്വമുള്ള നാടല്ല ഇന്ന് നമ്മുടെ രാജ്യം. ചില പരിക്കുകളോടെയാണെങ്കിലും ബി.ജെ.പി മൂന്നാമതും ഭരണത്തിൽ വന്നിരിക്കുകയാണ്. ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ്. ആണ്. ജനാധിപത്യ സ്വഭാവമില്ലാത്തതും അത്യന്തം നി​ഗൂഢമായി പ്രവർത്തിക്കുന്ന, സങ്കീർണമായ വിദ്വേഷത നിറഞ്ഞ രാഷ്ട്രീയത്തെ ഉൾക്കൊണ്ടിട്ടുള്ള പ്രസ്ഥാനവുമാണ് ആർ.എസ്.എസ്. വല്ലഭായി പട്ടേലിനെക്കുറിച്ച് അവർ പറഞ്ഞുകൊണ്ടേയിരിക്കും. ആ കസേരയിൽ പക്ഷേ അമിത് ഷാ ഇരിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ ജനവിരുദ്ധ…

Read More

ചെന്നൈ: വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യക്ക് കുടുംബകോടതി വിധിച്ച ജീവനാംശമായ എൺപതിനായിരം രൂപയും നാണയമായി നൽകി ഞെട്ടിച്ച് യുവാവ്. കോയമ്പത്തൂരിലെ കുടുംബകോടതിയിലാണ് സിനിമാ രംഗങ്ങളെ വെല്ലുന്ന സംഭവം അരങ്ങേറിയത്. ഭാര്യക്ക് കോടതി വിധിച്ച രണ്ട് ലക്ഷം രൂപ ജീവനാംശത്തിലെ ഗഡുവായ എൺപതിനായിരം രൂപ നാണയമാക്കി നൽകി കോടതിയെ ഞെട്ടിച്ചത് 37 വയസ്സുകാരനായ ടാക്സി ഡ്രൈവറാണ്. രണ്ട് വെളുത്ത ചാക്കുകൾ നിറയെ ഒരു രൂപ, രണ്ട് രൂപ നാണയങ്ങുളമായാണ് ഇയാൾ കഴിഞ്ഞ ദിവസം കോടതിയിലെത്തിയത്. അതേസമയം, പണം സ്വീകരിച്ച കോടതി, ഇത്രയും വലിയ തുക നാണയത്തിൽ കൈമാറ്റം ചെയ്യുന്നത് പ്രായോഗികമല്ലെന്ന് യുവാവിനോട് പറഞ്ഞു. തുടർന്ന് ഇത് നോട്ടാക്കി മാറ്റി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനായി ചാക്കുകളും ചുമന്ന് ഇയാൾ വാഹനത്തിൽ തിരികെ കയറുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. അടുത്ത ദിവസമാണ് നാണയങ്ങൾ നോട്ടാക്കി മാറ്റി യുവാവ് പിന്നീട് കോടതിയിൽ എത്തിയത്. ഈ തുക യുവതിക്ക് കൈമാറിയ കോടതി, ബാക്കി ഒരു ലക്ഷത്തി ഇരുപതിനായിരം…

Read More

മുംബൈ: വരാനിരിക്കുന്ന ബ്രിഹണ്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഖാഡി സഖ്യം ഉണ്ടായിരിക്കില്ലെന്ന സൂചന നൽകി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. തിരഞ്ഞെടുപ്പിൽ ശിവസേന (യുബിടി) ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്ന് റാവത്ത് പറഞ്ഞു. പ്രാദേശിക തിരഞ്ഞെടുപ്പിൽ സഖ്യമില്ലാതെ മത്സരിക്കണം എന്നാണ് പ്രവർത്തകരുടെ പൊതുവിലുള്ള അഭിപ്രായം. ഇക്കാര്യം പാർട്ടി ഗൗരവമായി പരിഗണിക്കുമെന്നും റാവത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. 1997 മുതൽ 2022 അവിഭക്ത ശിവസേന നിയന്ത്രിച്ചിരുന്ന മുനിസിപ്പൽ കോർപ്പറേഷൻ ആയിരുന്നു ബിഎംസിയെന്നും റാവത്ത് ഓർമ്മിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് കൂടുതൽ സീറ്റുകൾ മഹാവികാസ് അഖാഡി സഖ്യം അനുവദിച്ചു തന്നിരുന്നെങ്കിൽ വിജയശതമാനം ഉയരുമായിരുന്നു. ബിഎംസി തിരഞ്ഞെടുപ്പിൽ അബദ്ധം ആവർത്തിക്കാതിരിക്കാൻ പാർട്ടി ശ്രമിക്കുമെന്നും റാവത്ത് കൂട്ടിച്ചേർത്തു. അതേസമയം, ബിഎംസി തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യം ഉണ്ടായിരിക്കുമെന്നും ബിജെപിയും ശിവസേനയും ഒരുമിച്ച് തന്നെ മത്സരിക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വ്യക്തമാക്കി. 227 വാർഡുകളിലും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് പാർട്ടിയുടെ തീരുമാനമെന്നും ഷിൻഡെ അറിയിച്ചു.

Read More

പാരീസ്: ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിൽ പാകിസ്താൻ തന്നെയാണെന്ന ഇന്ത്യൻ നിലപാട് ശരിവെക്കുന്ന തെളിവുകൾ പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമം. ഫ്രഞ്ച് മാസികയായ ലെ സ്പെക്റ്റക്കിൾ ഡു മോണ്ടിൽ വന്ന വിശദമായ അന്വേഷണ റിപ്പോർട്ടിലാണ് ജെയ്ഷെയും പാകിസ്താനും തമ്മിലുള്ള ബന്ധങ്ങൾ അക്കമിട്ട് നിരത്തുന്നത്. ഭീകരതയ്ക്കെതിരായ അന്താരാഷ്ട്ര പോരാട്ടത്തെ അസ്ഥിരപ്പെടുത്തുന്ന സമീപനങ്ങളാണ് കാലാകാലങ്ങളായി പാകിസ്താൻ സ്വീകരിച്ച് പോരുന്നതെന്ന് ജെയ്ഷെ മുഹമ്മദുമായുള്ള പാക് ബന്ധം വിശകലനം ചെയ്യുന്ന ലേഖനത്തിൽ പറയുന്നു. ലെ സ്പെക്റ്റക്കിൾ ഡു മോണ്ടിന്റെ എഡിറ്റർ ഇൻ ചീഫ് ആന്റൊണി കൊളോണ എഴുതിയ ലേഖനം, മാസികയുടെ ശൈത്യകാല എഡിഷനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ജെയ്ഷെ മുഹമ്മദ്, ട്രബിൾഡ് ഗെയിംസ് ഇൻ പാകിസ്താൻ‘ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തിന് വൻ ജനപ്രീതിയാണ് ലഭിക്കുന്നത്. പാക് പഞ്ചാബിലെ ബഹവല്പൂരിലാണ് പുനരുദ്ധീകൃത ജെയ്ഷെയുടെ ശക്തികേന്ദ്രം. ഇവിടെ മർക്കസ് സുബഹാൻ അള്ളാഹ് പോലെയുള്ള വൻ പ്രസ്ഥാനങ്ങൾ ജെയ്ഷെ നടത്തുന്നുണ്ട്. ഇവിടെ ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും സായുധ പരിശീലനം നൽകുന്നതിനുമായി ആധുനിക സജ്ജീകരണങ്ങളോട്…

Read More

വയനാട്: ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടികയിൽ വ്യാപകമായ പിഴവുകളെന്ന് ആക്ഷേപം. പട്ടികയിൽ നിന്നും അർഹരായ നിരവധി പേരെ ഒഴിവാക്കിയെന്നും ചില പേരുകൾ ഇരട്ടിച്ചെന്നും ആരോപിച്ച് സമരസമിതി പ്രതിഷേധിച്ചു. ഒരു വാർഡിൽ മാത്രം നിരവധി പേരുകൾ ഇരട്ടിച്ചു. ഇത് അനർഹർക്ക് ആനുകൂല്യം നൽകാനാണോ എന്ന് സംശയിക്കുന്നതായി ദുരന്തബാധിതരുടെ സമര സമിതി നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. 388 പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. അതിൽ 17 കുടുംബങ്ങളിലെ ആരും ജീവിച്ചിരിപ്പില്ല. പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ചാണ് സമര സമിതി പഞ്ചായത്തിന് മുന്നിൽ പ്രതിഷേധിക്കുന്നത്. റവന്യു ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ഉൾപ്പെടുന്ന സംഘമാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയത്. മാനന്തവാടി സബ് കളക്ടറുടെ മേൽനോട്ടത്തിലായിരുന്നു നടപടികൾ. എന്നിട്ടും പിഴവുകൾ കടന്നുകൂടിയത് എങ്ങനെ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അതേസമയം, ഇത് അന്തിമ പട്ടികയല്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. 15 ദിവസത്തിനുള്ളിൽ വിട്ടുപോയവരുടെ പേരുകൾ നൽകാൻ അവസരമുണ്ട്. 30 ദിവസത്തിനുള്ളിലേ അന്തിമ പട്ടിക പുറത്ത് വിടൂവെന്നും…

Read More

കോഴിക്കോട്: യൂട്യൂബ് ചാനൽ മാത്രം നോക്കി പരീക്ഷയ്ക്ക് പഠിക്കരുത് എന്ന് വിദ്യാർത്ഥികളെ ഉപദേശിച്ച അദ്ധ്യാപകനെതിരെ വധഭീഷണി മുഴക്കി ചോദ്യ പേപ്പർ ചോർച്ച വിവാദത്തിൽ അന്വേഷണം നേരിടുന്ന എം എസ് സൊല്യൂഷ്യൻസ് സി ഇ ഒ മുഹമ്മദ് ഷുഹൈബ്. എം എസ് സൊല്യൂൻസിനെതിരെ കുട്ടികളോട് സംസാരിച്ചാൽ വീട്ടിലെത്തി വീടടക്കം കത്തിക്കും എന്നാണ് ഭീഷണി. ഭീഷണിക്ക് പുറമേ കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഷുഹൈബ് അദ്ധ്യാപകനെ അസഭ്യം പറയുന്നതിന്റെ ഓഡിയോ സ്വകാര്യ മാദ്ധ്യമം പുറത്ത് വിട്ടു. ഭീഷണിയെ തുടർന്ന് മുഹമ്മദ് ഷുഹൈബിനെതിരെ അദ്ധ്യാപകർ കൊടുവള്ളി പോലീസിൽ പരാതി നൽകി. ആരെങ്കിലും തരുന്ന ചോദ്യപേപ്പർ മാത്രം നോക്കി പഠിക്കാതെ പാഠപുസ്തകം കൃത്യമായി പഠിച്ച് പരീക്ഷയെ നേരിട്ടാലേ ഭാവിയിൽ ഗുണമുണ്ടാകൂ എന്ന് ഉപദേശിച്ച അദ്ധ്യാപകനെതിരെയാണ് ഷുഹൈബിന്റെ കൊലവിളിയും അസഭ്യവർഷവും. ചോദ്യ പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് ഒളിവിൽ പോയ ഷുഹൈബിനെ ഇതുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഒന്നാം പാദവാർഷിക പരീക്ഷ സമയത്തായിരുന്നു മുഹമ്മദ് ഷുഹൈബ് അദ്ധ്യാപകനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.…

Read More

തിരുവനന്തപുരം: ഒരു കോടി രൂപയുടെ പ്രീ റിലീസ് ബുക്കിംഗുമായി മലയാളത്തിലെ ഏറ്റവും വലിയ വയലൻസ് ചിത്രം എന്ന ഹൈപ്പിൽ തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദൻറ്റെ മാർക്കോക്ക് ഗംഭീര വരവേൽപ്പ്. സ്ഫോടനാത്മകമായ ഇൻട്രോ സീനിന് ശേഷം പതിവ് ഹനീഫ് അദേനി പാറ്റേണിൽ പതിഞ്ഞ താളത്തിൽ മുന്നേറുന്ന ചിത്രം ഇന്റർവെല്ലിന് തൊട്ട് മുൻപുള്ള ഫൈറ്റ് സീനിലാണ് പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടി കയറ്റുന്നത്. തകർപ്പൻ ഇന്റർവെൽ പഞ്ചിൽ അവസാനിക്കുന്ന ചിത്രം സെക്കൻഡ് ഹാഫിലേക്കുള്ള വലിയ പ്രതീക്ഷ നൽകിയാണ് ഇടവേളയിലേക്ക് പോകുന്നതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഇടവേളക്ക് ശേഷം സിനിമാ ഭാഷയിൽ പറഞ്ഞാൽ മൊത്തത്തിൽ മലയാള സിനിമയുടെ സീൻ മാറ്റുന്ന ചിത്രം വയലൻസിനെ അതിന്റെ എല്ലാ തീവ്രതയോടും കൂടിയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ അവസാന ഇരുപത് മിനിറ്റ് സമാനതകളില്ലാത്ത ആവേശം നൽകി തകർപ്പൻ ക്ലൈമാക്സിൽ അവസാനിക്കുന്നുവെന്ന് ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച മാർക്കോ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി…

Read More