ചെന്നൈ: തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള പ്രവൃത്തികളിൽ മോശമായി എന്തെങ്കിലും അനുഭവപ്പെട്ടാൽ അത് ലൈംഗിക അതിക്രമങ്ങളിൽ ഉൾപ്പെടുമെന്ന് മദ്രാസ് ഹൈക്കോടതി. ഉദ്ദേശത്തേക്കാൾ കുറ്റാരോപിതന്റെ പ്രവൃത്തിയാണ് ഏറ്റവും പ്രധാനമെന്നും മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എൻ മഞ്ജുള വ്യക്തമാക്കി. എച്ച് സി എൽ ടെക്നോളജിയിലെ 3 വനിത ജീവനക്കാർ മേലുദ്യോഗസ്ഥനെതിരെ നൽകിയ പരാതി, ലൈംഗിക പീഡനമല്ലെന്ന ലേബർ കോടതിയുടെ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസിന്റെ പരാമർശം.
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സ്വീകാര്യമല്ലാത്ത തരത്തിലുള്ള മറ്റ് ഉദ്യോഗസ്ഥരുടെ പെരുമാറ്റവും, പ്രവൃത്തികളും വ്യക്തിയുടെ ഉദ്ദേശം പരിഗണിക്കാതെ തന്നെ ലൈംഗിക പീഡനമാണെന്ന യുഎസ് കോടതിവിധി ഉദ്ധരിച്ചാണ് ജസ്റ്റിസ് ആർ എൻ മഞ്ജുളയുടെ ഉത്തരവ്.
സ്ത്രീകളുടെ പരാതി ശക്തമായതോടെ കമ്പനിയിൽ നിന്നും മേൽ ഉദ്യോഗസ്ഥനെ നേരത്തെ പുറത്താക്കിയിരുന്നു . മേലുദ്യോഗസ്ഥൻ തന്റെ പദവി ദുരുപയോഗം ചെയ്തു എന്നാണ് സ്ത്രീകളുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. കൂടാതെ ജോലി സമയങ്ങളിൽ സ്ഥിരമായി തോളിൽ തൊടുക, ഹസ്തദാനം ചെയ്യാൻ നിർബന്ധിക്കുക തുടങ്ങിയവയും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, താൻ ഇവരുടെ ജോലികൾ നിരീക്ഷിക്കുക മാത്രമാണ് ചെയ്തത് എന്നാണ് മേലുദ്യോഗസ്ഥന്റെ വാദം .