കോഴിക്കോട് : ഇന്ത്യ വിഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ എം കെ മുനീറിന് തിരിച്ചടി. 2.60 കോടി രൂപ തിരിച്ച് നൽകാൻ കോടതി വിധി. കോഴിക്കോട് ജെ എഫ് സി യുടെ ഏഴാം കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
കോഴിക്കോട് സ്വദേശിയായ അഡ്വക്കേറ്റ് മുനീർ അഹമ്മദിന്റെ പരാതിയെ തുടർന്നാണ് കോടതി വിധി. 2012- 2013 കാലഘട്ടത്തിൽ ഇന്ത്യാ വിഷന്റെ നടത്തിപ്പിനായി ഒരു കോടി മുപ്പത്തിനാലേ കാൽ ലക്ഷം എം കെ മുനീർ വാങ്ങിയിരുന്നു. വാങ്ങിയ തുക തിരിച്ച് നൽകാത്തതിനെ തുടർന്നാണ് അഡ്വക്കേറ്റ് മുനീർ പരാതി നൽകിയത്. കൂടാതെ മുനീറിന്റെ ഭാര്യ നഫീസക്കും സഹപ്രവർത്തകനായ ജമാലുദ്ദീൻ ഫറൂഖിക്ക് എതിരെയും
പരാതിയുണ്ട്.
ഇന്ത്യാ വിഷൻ ചാനൽ 1 ലക്ഷം രൂപയും, എം കെ മുനീറും, ഭാര്യ നഫീസയും, സഹപ്രവർത്തകനായിരുന്ന ജമാലുദ്ദീൻ ഫാറൂഖിയും ചേർന്ന് ആകെ 2.60 കോടി രൂപ നൽകാനുമാണ് വിധി. പണം അടച്ചില്ലെങ്കിൽ കുറ്റാരോപിതർ ആറുമാസം തടവ് ശിക്ഷ അനുഭവിക്കണം . ഫെബ്രുവരി 25 നകം തുക അടക്കാനാണ് കോടതി നിർദ്ദേശം .