Author: Suneesh

കോഴിക്കോട് : കോഴിക്കോട് നിന്ന് കാണാതായ 13 കാരനെ കണ്ടെത്തി. അന്വേഷണസംഘം പൂനയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ബീഹാർ സ്വദേശിയായ സൻസ്കാർ കുമാറിനെയാണ് കണ്ടെത്തിയത്. കഴിഞ്ഞ 24 ന് വേദവ്യാസ സ്കൂളിലെ ഹോസ്റ്റലിൽ നിന്നും സൻസ്കാർ കുമാർ സാഹസികമായി ചാടി പോയിരുന്നു . ഇതേ തുടർന്ന് ഹോസ്റ്റൽ അധികൃതർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടി പൂനെയിൽ ഉള്ളതായി പോലീസിന് വിവരം ലഭിക്കുന്നത് . 24ാം തീയതി പാലക്കാട് നിന്ന് കന്യാകുമാരി – പൂനൈ എക്സ്പ്രസിൽ കുട്ടി കയറിയ വിവരം പോലീസിന് ലഭിക്കുകയും തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ നിർണായകമായതോടെ കുട്ടിയെ കണ്ടെത്താൻ സാധിച്ചു. അതേസമയം, ഹോസ്റ്റലിൽ നിന്നും സൻസ്കാർ കുമാർ ചാടി പോകുന്നതിനു മുൻപ് താൻ പൂനെയിലേക്ക് പോകുമെന്ന് സഹപാഠികളോട് നേരത്തെ പറഞ്ഞതായും വിവരം ലഭിച്ചിരുന്നു.

Read More

തിരുവനന്തപുരം :കേരളത്തിൽ ഞായറാഴ്ച ശവ്വാൽ മാസപ്പിറവി തെളിഞ്ഞു. ഇതോടെ കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും. ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിനു ശേഷമാണ് വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. തിരുവനന്തപുരം നന്തൻകോട്, മലപ്പുറം പൊന്നാനി, കോഴിക്കോട് കപ്പക്കൽ എന്നിവിടങ്ങളിലുമാണ് മാസപ്പിറവി കണ്ടത്. റംസാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷമാക്കാൻ ഒരുങ്ങുന്നത്. സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവി തുടങ്ങിയവർ മാസപ്പിറവി ദൃശ്യമായതായി അറിയിച്ചു.

Read More

മലപ്പുറം : ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അൻവർ അറസ്റ്റിലായി. അൻവറിന്റെ ക്രൂര മർദ്ദനമാണ് യുവതി തൂങ്ങിമരിക്കാൻ കാരണമെന്ന പോലീസിന്റെ കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. കൊലപാതക ശ്രമം, ആത്മഹത്യ പ്രേരണ, തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അൻവറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. റെജുലയുടെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു . മലപ്പുറം കോണോംപാറയിലെ ഭർതൃവീട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് റെജുലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി, ഒളവട്ടൂർ സ്വദേശിയാണ് റെജുല. ദമ്പതികൾക്ക് കൈക്കുഞ്ഞ് അടക്കം രണ്ടു മക്കളുണ്ട്.

Read More

കൊച്ചി: ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, അന്ന രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തേരി മേരി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത കിംഗ്ഫിഷ് എന്ന ചിത്രത്തിനു ശേഷം ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ് കെ, സമീർ ചെമ്പായിൽ എന്നിവർ നിർമ്മിക്കുന്ന ചിത്രമാണ് തേരി മേരി. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് വർക്കലയിൽ പ്രവർത്തിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, അന്ന രാജൻ എന്നിവരെ കൂടാതെ തെലുങ്കു നടി ശ്രീരംഗസുധ, ഇർഷാദ് അലി, സോഹൻ സീനുലാൽ, ബബിതാ ബാബു എന്നിവരും, നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. വർക്കല, കോവളം, കന്യാകുമാരി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ചിത്രം മെയ് മാസത്തിൽ തിയേറ്ററിൽ എത്തും എന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത് സംഗീതം – കൈലാസ് മേനോൻ.…

Read More

വിശാഖപട്ടണം: ഐപിഎല്ലിലെ ആവേശം അലതല്ലിയ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയവുമായി ഡൽഹി ക്യാപ്പിറ്റൽസ്. ടോസ് നഷ്ടമായി ബാറ്റിംഗിന് അയക്കപ്പെട്ട ലഖ്നൗ 20 ഓവറിൽ 8 വിക്കറ്റിന് 209 എന്ന മികച്ച ടോട്ടൽ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ അതേ നാണയത്തിൽ തിരിച്ചടിച്ച ഡൽഹി, അവസാന ഓവറിലെ മൂന്നാം പന്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടി വിജയം സ്വന്തമാക്കി. നിക്കോളാസ് പുരാൻ, മിച്ചൽ മാർഷ് എന്നിവരുടെ തകർപ്പൻ ബാറ്റിംഗാണ് ലഖ്നൗവിന് മികച്ച ടോട്ടൽ സമ്മാനിച്ചത്. പുരാൻ 30 പന്തിൽ 75 റൺസും മാർഷ് 36 പന്തിൽ 72 റൺസും നേടി. മികച്ച കൂട്ടുകെട്ടുമായി മുന്നേറിയ ഇരുവരും പുറത്തായതോടെ സ്കോറിംഗ് വേഗം കുറഞ്ഞ ലഖ്നൗവിനെ, അവസാന നിമിഷം ഡേവിഡ് മില്ലർ നടത്തിയ വെടിക്കെട്ടാണ് 200 കടത്തിയത്. മില്ലർ 19 പന്തിൽ 27 റൺസുമായി പുറത്താകാതെ നിന്നു. ഡൽഹിക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റ് വീഴ്ത്തി. കുൽദീപ്…

Read More

കൊച്ചി: പ്രീ റിലീസ് റെക്കോർഡുകൾ ഒന്നൊന്നായി കടപുഴക്കി പാൻ ഇന്ത്യൻ ബോക്സോഫീസിൽ തരംഗമാകുകയാണ് മോഹൻലാൽ ചിത്രം എമ്പുരാൻ. റിലീസാകാൻ മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെ സാമൂഹിക മാധ്യമങ്ങളിൽ വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ, തന്നിലെ മോഹൻലാൽ ആരാധകനെ കുറിച്ച് പ്രമുഖ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് എഴുതിയ കുറിപ്പ് വൈറലാകുകയാണ്. കുറിപ്പിന്റെ പൂർണ്ണ രൂപം: 10 വയസുള്ളപ്പോൾ ആലുവ മാതാ മാധുര്യയിൽ മണിച്ചിത്രത്താഴ് കാണാൻ അപ്പനും അമ്മയും ഞങ്ങളെ കൊണ്ട് പോയി. ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ അടുത്ത ഷോക്ക് ടിക്കറ്റ് എടുത്തിട്ട് താഴെ മാധുര്യയിൽ വേറെ പടത്തിന് കേറി, ആ പടവും ഹൗസ്ഫുൾ “പവിത്രം “. അത് മുഴുവൻ തീരാൻ നിക്കാതെ മണിച്ചിത്രത്താഴ് കാണാൻ വീണ്ടും മേളിലേ തിയേറ്ററിലേക്ക്. മോഹൻലാൽ ആരാധകരായ ഒരു അപ്പനും അമ്മയ്ക്കും ജനിച്ച മോഹൻലാൽ ആരാധനായ മകന്റെ ആദ്യ തിയേറ്റർ പ്രാന്ത് അനുഭവം അതായിരുന്നു. പിന്നെ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ നരസിംഹം കാണാൻ ചാലക്കുടി…

Read More

കൊൽക്കത്ത: 2025 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 7 വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബംഗലൂരു. ടോസ് നഷ്ടമായി ബാറ്റിംഗിന് അയക്കപ്പെട്ട കൊൽക്കത്ത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ, വെറും 16.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ബംഗലൂരു 177 റൺസ് നേടി വിജയം ആഘോഷിച്ചു. 4 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ക്രുണാൽ പാണ്ഡ്യയാണ്, ഒരു ഘട്ടത്തിൽ 220 വരെ എത്തും എന്ന് തോന്നിച്ച കൊൽക്കത്തയെ 174ൽ ഒതുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്. 2 വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്വുഡും നന്നായി പന്തെറിഞ്ഞു. 31 പന്തിൽ 56 റൺസെടുത്ത ക്യാപ്ടൻ അജിങ്ക്യ രഹാനെ, 26 പന്തിൽ 44 റൺസെടുത്ത സുനിൽ നരെയ്ൻ, 22 പന്തിൽ 30 റൺസ് എടുത്ത യുവതാരം ആംഗ്ക്രിഷ് രഘുവംശി എന്നിവരാണ് കൊൽക്കത്തയുടെ പ്രധാന സ്കോറർമാർ. കൊൽക്കത്ത…

Read More

മലയാളി പ്രേക്ഷകർക്ക് പുറമേ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ആരാധകർക്ക് വമ്പൻ സർപ്രൈസ് നൽകി ആശീർവാദ് സിനിമാസ്. മാർച്ച് 20ന് ഉച്ചയ്ക്ക് 1.08ന് പുറത്തിറക്കും എന്ന തരത്തിൽ പ്രൊമോഷൻ കൊടുത്ത ശേഷം അപ്രതീക്ഷിതമായി അർദ്ധരാത്രി 12.25ന് എമ്പുരാൻ സിനിമയുടെ ട്രെയിലർ പുറത്തിറക്കി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. അപ്രതീക്ഷിതമായി എത്തിയ ട്രെയിലറിന് വലിയ വരവേൽപ്പാണ് ആരാധകർ സോഷ്യൽ മീഡിയയിൽ നൽകുന്നത്. ഗംഭീര വിഷ്വലുകളും ബിജിഎമ്മും ടോപ് ക്ലാസ് പ്രകടനങ്ങളുമായി പാൻ ഇന്ത്യൻ നിലവാരത്തിലുള്ള വിരുന്നാണ് ട്രെയിലർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. നിർമ്മാതാക്കളുടെ കൂട്ടത്തിൽ ആന്റണി പെരുമ്പാവൂരിനും ലൈക്ക പ്രൊഡക്ഷൻസിനും ഒപ്പം ഗോകുലം ഗോപാലന്റെ പേര് കൂടി ട്രെയിലറിൽ ചേർത്തിട്ടുണ്ട്. വ്യത്യസ്ത ഗെറ്റപ്പുകളിൽ മോഹൻലാൽ നിറഞ്ഞ് നിൽക്കുന്ന ട്രെയിലറിൽ, ലൂസിഫറിൽ ഉണ്ടായിരുന്ന കഥാപാത്രങ്ങൾക്ക് പുറമേ നിരവധി പുതിയ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നു. മലയാള സിനിമയിൽ സമീപകാലത്ത് ഇറങ്ങിയ ഏറ്റവും സമ്പന്നമായ ട്രെയിലറാണ് എമ്പുരാന്റേത് എന്ന് നിസ്സംശയം പറയാം. https://www.youtube.com/watch?v=PGqltBCo6cU മോഹൻലാലിനെ നായകനാക്കി 2019ൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത…

Read More

വയനാട് : വയനാട് കളക്ടറേറ്റിൽ ബോംബ് ഭീഷണി. ബോംബ് സ്ക്വാഡും പോലീസും ചേർന്ന് പരിശോധന നടത്തി. പരിശോധനയിൽ അസ്വാഭാവികത ഇല്ലെന്ന് ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ന് രാവിലെയാണ് കളക്ടറേറ്റിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. കളക്ടറേറ്റിന്റെ ഔദ്യോഗിക മെയിൽ വഴിയാണ് സന്ദേശം എത്തിയത്. കൂടാതെ ഇന്നലെ കൊല്ലം, തിരുവനന്തപുരം കളക്ടറേറ്റുകളിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് കളക്ടറേറ്റിൽ ഭീഷണി ലഭിച്ചതിന് പിന്നാലെ പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടെ തേനീച്ചക്കൂടിളകി സബ് കളക്ടർ അടക്കം അവിടെ ഉണ്ടായിരുന്ന പോലീസുകാർ, മാധ്യമപ്രവർത്തകർ, ബോംബ് സ്ക്വാഡ് അംഗങ്ങൾ, കളക്ടറേറ്റ് ജീവനക്കാർ തുടങ്ങി നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത് കളക്ടറേറ്റ് പരിസരത്ത് ഏറെനേരം പരിഭ്രാന്തി സൃഷ്ടിച്ചു. കൂടാതെ ഇന്നും കളക്ടറേറ്റിൽ തേനീച്ച ആക്രമണം ഉണ്ടാവുകയും കളക്ടറേറ്റ് ജീവനക്കാർ അടക്കം നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതേത്തുടർന്ന് കളക്ടറേറ്റ് കെട്ടിടത്തിലെ തേനീച്ചക്കൂടുകൾ നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടം വിദഗ്ധ…

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു. മൂന്നു ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്കും 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് . 24 മണിക്കൂറിൽ 64. 5 മി. മീ മുതൽ 115. 5 മി. മീ വരെ മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യത എന്നാണ് അറിയിപ്പ്. അതേസമയം, പകൽ സമയത്തെ താപനിലയിൽ മാറ്റമില്ലാതെ കനത്ത ചൂട് തുടരുകയാണ്. ഈ സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത നിർദ്ദേശവും ഉണ്ട് . രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെയുള്ള സമയങ്ങളിൽ പുറത്തിറങ്ങരുതെന്നും, സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് തടയണമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിർദേശം.

Read More