ഡബ്ലിൻ: മികച്ച ജീവിതം തേടിയാണ് തുസ്ല കേന്ദ്രത്തിൽ കൊല്ലപ്പെട്ട വാഡിം ഡേവിഡെങ്കോ അയർലൻഡിൽ എത്തിയതെന്ന് കുടുംബം. 17 കാരന്റെ വിയോഗത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വൈകാരിക കുറിപ്പിൽ ആയിരുന്നു അർധസഹോദരന്റെ പ്രതികരണം. വാഡിമിന്റെ അപ്രതീക്ഷിത വിയോഗം വലിയ ദു:ഖം ഉളവാക്കിയെന്നും സഹോദരൻ വ്യക്തമാക്കി.
ബുദ്ധിശാലിയും കരുണയുള്ളവനും എല്ലാവരോടും മര്യാദയുള്ള പെരുമാറ്റം വച്ചുപുലർത്തുകയും ചെയ്ത വ്യക്തിയായിരുന്നു വാഡിം. വെറും 17 വയസ്സ് മാത്രമാണ് അവന്റെ പ്രായം. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് പിന്നാലെ നല്ല ജീവിതം തേടിയായിരുന്നു അവൻ അയർലൻഡിലേക്ക് പോയത്. അടുത്ത മാസം 1 ന് അവന്റെ പിറന്നാളാണെന്നും അർധസഹോദരൻ ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post

