ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചയിൽ പ്രതികൾക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി കോടതി. എന്നിസ് ജില്ലാ കോടതിയുടേതാണ് നടപടി. പലസ്തീൻ അനുകൂലികളായ മൂന്ന് സ്ത്രീകളാണ് കേസിലെ പ്രതികൾ.
ഇക്കഴിഞ്ഞ മെയ് മാസത്തിൽ ആയിരുന്നു പ്രതികൾ വാഹനത്തിൽ വിമാനത്താവളത്തിലെ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കടന്നത്. തുടർന്ന് സുരക്ഷാ ജീവനക്കാർ ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കോർക്ക് സ്വദേശിനിയായ ബാദ്ഭ് നി ചാത്തസൈ, ഡബ്ലിൻ സ്വദേശിനി ഷാങ്കിൽ, ക്ലെയർ സ്വദേശിനി ക്ലെയർ ബ്രെന്നൻ എന്നിവരാണ് വിമാനത്താവളത്തിലേക്ക് അതിക്രമിച്ച് കടന്നത്.
ഇവർക്കെതിരെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി, സുരക്ഷയിൽ വീഴ്ചവരുത്തി, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

