ഡബ്ലിൻ: മൗണ്ട്ജോയ് ജയിലിലെ നാലിൽ ഒരാൾ വീതം ഓപിയോയിഡ് ആസക്തിക്ക് മെത്തഡോൺ സ്വീകരിക്കുന്നതായി കണ്ടെത്തൽ. മൗണ്ട്ജോയ് കാമ്പസിലെ വനിതാ ജയിലിലെ തടവുകാർക്കിടയിൽ നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. ഇവരിൽ 40 ശതമാനം പേരും ആസക്തി ഇല്ലാതാക്കാൻ മെത്തഡോണോ അല്ലെങ്കിൽ ഇതിന് സമാനമായ മരുന്നോ കഴിക്കുന്നുണ്ട്.
ഐറിഷ് ജയിൽ സർവീസ് (ഐപിഎസ്) പ്രസിദ്ധീകരിച്ച ടെൻഡർ രേഖകളിലെ വിവരങ്ങൾ പ്രകാരം പുരുഷ ജയിലിലെ അഞ്ചിൽ ഒരാൾ ഒപിയോയിഡ് അഗോണിസ്റ്റ് തെറാപ്പിയുടെ (ഒഎടി) ഭാഗമായി നിലവിൽ മെത്തഡോൺ ഉപയോഗിക്കുന്നുണ്ട്. വനിതാ ജയിലിലെ തടവുപുള്ളികൾക്കും ഈ സേവനം കാര്യക്ഷമമായി ലഭ്യമാക്കാനാണ് ഐപിഎസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമാണ് ടെന്റർ. വരുന്ന നാല് വർഷങ്ങളിൽ ഇത്തരം സേവനങ്ങൾക്കായി ഏകദേശം രണ്ട് മില്യൺ യൂറോയോളം ചിലഴിക്കാനാണ് തീരുമാനം.

