എറണാകുളം: അയർലൻഡ് മലയാളിയെ പെരിയാറിന്റെ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി സ്വദേശി ലിസോ സേവസ്സി (48) ആണ് മരിച്ചത്. മരണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അയർലൻഡിലെ ആശുപത്രിയിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം. അവധി ആഘോഷിക്കാനായി രണ്ട് ആഴ്ച മുൻപായിരുന്നു അദ്ദേഹം അങ്കമാലിയിൽ എത്തിയത്. ഇതിനിടെയാണ് അപ്രതീക്ഷിത വിയോഗം. ബുധനാഴ്ച പുറത്തുപോയ ലിസോയെ പിന്നീട് കാണാതാകുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെരിയാർ ഉളിയന്നൂർ കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
സംസ്കാരം നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയ്ക്ക് അങ്കമാലി സെന്റ് ജോർജ് ബസിലിക്കിയിൽ. ഭാര്യ ചുള്ളി തിരുതനത്തിൽ ലിൻസി അയർലൻഡിൽ നഴ്സാണ്. നിഖിത, പാട്രിക് എന്നിവരാണ് മക്കൾ.
Discussion about this post

