കോർക്ക്: കൗണ്ടി കോർക്കിൽ പുതിയ വീടുകളുടെ നിർമ്മാണത്തിന് അനുമതി. വിൽട്ടണിൽ 345 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ലാൻഡ് ഡെവലപ്മെന്റ് ഏജൻസി അനുമതി നൽകിയിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോട് കൂടി രാജ്യത്തെ ഭവന പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം ഉണ്ടാകും.
വൺ, ടു, ത്രീ ബെഡ് അപ്പാർട്ട്മെന്റുകളാണ് നിർമ്മിക്കുന്നത്. മൂന്ന് ബ്ലോക്കുകളിലായി ആറ് നിലകളിലായിട്ടാണ് നിർമ്മാണം. 16 ടൗൺ ഹൗസുകളും 329 അപ്പാർട്ട്മെന്റുകളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. 2.61 ഹെക്ടറിലാണ് വീടുകളുടെ നിർമ്മാണം.
Discussion about this post

