ഡബ്ലിൻ: ഡോണാഗ്മെഡിലെ തുസ്ല കേന്ദ്രത്തിൽ ഉണ്ടായ കത്തിക്കുത്തിൽ അറസ്റ്റിലായത് കൗമാരക്കാരൻ. ഏകദേശം 17 വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയാണ് അറസ്റ്റിലായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആക്രമണത്തിനിടെ പരിക്കേറ്റ പ്രതിയും ആശുപത്രിയിൽ ചികിത്സയിലാണ്.
ഇയാളുടെ പരിക്കുകൾ സാരമുള്ളതാണ്. എന്നാൽ ജീവന് ഭീഷണിയുള്ളതല്ല. നിലവിൽ ഇയാളിൽ നിന്നും പോലീസ് മൊഴി ശേഖരിച്ചിട്ടുണ്ട്. ചികിത്സ പൂർത്തിയായ ശേഷം നിയമ നടപടികൾ ആരംഭിക്കാനാണ് തീരുമാനം.
ഇക്കഴിഞ്ഞ മൂന്നിന് ആയിരുന്നു തുസ്ല കേന്ദ്രത്തിൽ ആക്രമണം ഉണ്ടായത്. കത്തിക്കുത്തിൽ 17 വയസ്സുള്ള യുക്രെയ്ൻ സ്വദേശി കൊല്ലപ്പെട്ടിരുന്നു. കേന്ദ്രത്തിലെ ജീവനക്കാരൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post

