ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് വൻ സിഗരറ്റ് വേട്ട. രാജ്യത്തേയ്ക്ക് കടത്താൻ ശ്രമിച്ച 3.3 മില്യൺ യൂറോ വിലമതിയ്ക്കുന്ന സിഗരറ്റ് പിടികൂടി. റെവന്യൂ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സിഗരറ്റ് പിടിച്ചെടുത്തത്.
റോട്ടർഡാമിൽ നിന്നും എത്തിയ കപ്പലിലെ ട്രെയിലറിൽ ആയിരുന്നു സിഗരറ്റുകൾ ഉണ്ടായിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ മൊബൈൽ എക്സ് റേ സ്കാനർ ഉപയോഗിച്ച് പരിശോധിക്കുകയായിരുന്നു. ബെൻസൺ ആൻഡ് ഹെഡ്ജ് എന്ന ബ്രാൻഡിലുളള സിഗരറ്റാണ് പിടിച്ചെടുത്തത് എന്ന് അധികൃതർ അറിയിച്ചു.
രാജ്യത്ത് വിൽപ്പന നടത്തുന്നതിന് വേണ്ടി എത്തിച്ച സിഗരറ്റ് ആകാം ഇതെന്നാണ് നിഗമനം. ഇവ വിപണിയിൽ എത്തിയാൽ ഖജനാവിന് 2.6 മില്യൺ യൂറോയുടെ നഷ്ടമുണ്ടാക്കുമെന്ന് റവന്യൂ വിഭാഗം അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

