ഡബ്ലിൻ: അമേരിക്കൻ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ എടുത്ത ഐറിഷ് വനിതയെ വിട്ടയച്ചു. കോടതിയിൽ ഹാജരാക്കിയതിന് ശേഷമാണ് 54 കാരിയായ ക്ലിയോണ വാർഡിനെ വിട്ടയച്ചത്. ഇക്കഴിഞ്ഞ മാർച്ചിലാണ് രോഗിയായ പിതാവിനെ കണ്ട് മടങ്ങുന്നതിനിടെ കസ്റ്റംസ് ക്ലിയോണയെ കസ്റ്റഡിയിൽ എടുത്തത്.
ഗ്രീൻകാർഡ് ഉടമയായ ക്ലിയോണ കഴിഞ്ഞ 30 വർഷമായി അമേരിക്കയിലാണ് താമസം. ഇതിനിടെ മാർച്ചിൽ ഡിമെൻഷ്യ ബാധിച്ച പിതാവിനെ കാണാൻ ഇവർ അയർലന്റിൽ എത്തി. ദിവസങ്ങൾക്ക് ശേഷം തിരികെ മടങ്ങിയ ക്ലിയോണയെ സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിൽ വച്ചായിരുന്നു കസ്റ്റഡിയിൽ എടുത്തത്.
Discussion about this post

