വിക്ലോ: പൊതുജനങ്ങൾക്കായി വിക്ലോ ബീച്ച് തുറന്ന് നൽകി വിക്ലോ കൗണ്ടി കൗൺസിൽ. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് വിക്ലോ കൗണ്ടി കൗൺസിൽ പുറപ്പെടുവിച്ചു. പ്രദേശം സ്വാകാര്യ ഉടമസ്ഥതയിലായതോടെയാണ് ബീച്ചിലേക്ക് പൊതുജനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം വന്നത്.
വിക്ലോയിലെ പ്രശസ്തമായ മാഗെറാമോർ ബീച്ചിനോട് ചേർന്നുള്ള സ്ഥലം കൗൺസിൽ സ്വന്തമാക്കി. ഇതോടെയാണ് ബീച്ച് പൊതുജനങ്ങൾക്കായി തുറന്ന് നൽകുന്നത്. വിക്ലോയിലെ ജനപ്രിയ ബീച്ചുകളിൽ ഒന്നാണ് ഇവിടം.
Discussion about this post

