ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ ഉണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. 33 കാരനും 27 കാരനും 30 വയസ്സ് പ്രായമുള്ള രണ്ട് പേരുമാണ് അറസ്റ്റിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ബുധനാഴ്ച 3 മണിയ്ക്ക് ലിസ്ബൺ റോഡ് ഏരിയയിൽ ആയിരുന്നു സംഭവം. കത്തിയുമായി നാലംഗ സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. വിവരം അറിഞ്ഞ പോലീസ് ഉടനെ സ്ഥലത്ത് എത്തി ഇവിടെ നിന്നും രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. ഇതിൽ ഒരാൾക്ക് ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ മറ്റ് രണ്ട് പേർ കൂടി പിടിയിലാകുകയായിരുന്നു.
Discussion about this post

