Author: sreejithakvijayan

മീത്ത്: നാവനിൽ പുതിയ നഗരവികസന പദ്ധതിയുമായി മീത്ത് കൗണ്ടി കൗൺസിൽ. ഇതിനായുള്ള മാസ്റ്റർപ്ലാൻ ആരംഭിച്ചു. പ്രദേശത്തെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വികസനത്തിനായി പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബിൽഡിംഗ് ഡിസൈൻ പാർട്ണർഷിപ്പുമായി ചേർന്നാണ് മാസ്റ്റർ പ്ലാൻ കൗൺസിൽ വികസിപ്പിച്ചിരിക്കുന്നത്. നാവൻ സെൻട്രൽ റെയിൽ സ്റ്റേഷനും സിവിക് പ്ലാസയും ഉൾപ്പെടുന്നതാണ് പുതിയ നഗരവികസന പദ്ധതി. നാവൻ നഗരത്തിന്റെ വിപുലീകരണം, സുസ്ഥിര ഗതാഗതം, വാണിജ്യം, റെസിഡൻഷ്യൽ വികസനം എന്നിവ സംയോജിപ്പിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

Read More

കെറി: വാരാന്ത്യത്തിൽ സീൽഗ് മിചിൽ സന്ദർശകർക്കായി തുറന്ന് നൽകില്ല. പെർമിറ്റുമായി ബന്ധപ്പെട്ട് മൂന്ന് ബോട്ടുടമകൾ നിയമനടപടി സ്വീകരിച്ച പശ്ചാത്തലത്തിലാണ് തുറക്കേണ്ടെന്ന തീരുമാനം. ദീർഘനാൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഈ വാരാന്ത്യത്തിൽ ടൂറിസ്റ്റ് കേന്ദ്രം തുറന്ന് നൽകാൻ തീരുമാനിച്ചിരുന്നു. കൃത്യമായ പരിശീലനം ലഭിക്കാത്ത ബോട്ട് ഓപ്പറേറ്റർമാർക്ക് ഉൾപ്പെടെ താത്കാലിക പെർമിറ്റുകൾ നൽകണം എന്നാണ് ഉയരുന്ന ആവശ്യം. എന്നാൽ ഇത് ഒപിഡബ്ല്യു അംഗീകരിച്ചിട്ടില്ല. ഇതേ തുടർന്നാണ് ബോട്ട് ഓപ്പറേറ്റർമാർ നിയമപരമായി നീങ്ങിയത്. യുനെസ്‌കോയുടെ പൈതൃകപട്ടികയിൽ ഇടംപിടിച്ചിട്ടുള്ള സീൽഗ് മിചിലിന്റെ നിയന്ത്രണം ഒപിഡബ്ല്യുവിനാണ്. 2025 ൽ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തിൽ തന്നെ ചില വെല്ലുവിളികൾ ഉണ്ടായിരുന്നതായി ഒപിഡബ്ല്യു പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാൽ ഈ ആഴ്ച വീണ്ടും പുതിയ നിയമ വെല്ലുവിളി ഉണ്ടായി. ഇതേ തുടർന്നാണ് കാലാതാമസം നേരിടുന്നത് എന്നും ഒപിഡബ്ല്യു വ്യക്തമാക്കുന്നു. അതേസമയം സീൽഗ് മിചിൽ തുറക്കാൻ വൈകുന്നത് വലിയ ആശങ്കയ്ക്ക് കാരണം ആകുന്നുണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ പുതിയ പ്രത്യേക എയർക്രാഫ്റ്റ് വ്യൂ പോയിന്റിനായുള്ള നടപടികൾ പുരോഗമിക്കുന്നു. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡിഎഎ ഫിൻഗൽ കൗണ്ടി കൗൺസിലിന് സമർപ്പിച്ചു. കഴിഞ്ഞ വർഷം  ഡിഎഎ ഫിൻഗൽ കൗണ്ടി കൗൺസിലിന്  ഇതുമായി  പ്രാരംഭ ആസൂത്രണ അപേക്ഷ നൽകിയിരുന്നു. വിമാനങ്ങളുടെ ടേക്ക് ഓഫും ലാൻഡിംഗും കാണാൻ പൊതുജനങ്ങൾക്ക് സുരക്ഷിത സ്ഥാനം ഒരുക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ദി മൗണ്ട് എന്ന് അറിയപ്പെടുന്ന ഓൾഡ് എയർപോർട്ട് റോഡിലെ വ്യൂവിംഗ് പോയിന്റിന്റെ സ്ഥലത്താണ് പുതിയ വ്യൂ പോയിന്റെ ഒരുങ്ങുന്നത് . വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ പൊതുജനങ്ങൾക്കായി ഒരുക്കും. 22 പാർക്കിംഗ് പാർക്കിംഗ് സ്‌ളോട്ടുകളിലായിട്ടാകും കാറുകളും ബെെക്കുകളും പാർക്ക് ചെയ്യുന്നതിനുളള സൗകര്യം ഒരുക്കുക. ഇരിപ്പിടങ്ങളുള്ള പ്ലാറ്റ്‌ഫോമും ഇവിടെ ഒരുക്കും.

Read More

ഡബ്ലിൻ: അയർലന്റ് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം ഇന്ന്. രാവിലെ 10 മണിയ്ക്ക് നോക്ക് ബസലിക്കയിൽ ആരാധനയോടെ തീർത്ഥാടനത്തിന്റെ ഭാഗമായുള്ള പരിപാടികൾക്ക് തുടക്കം കുറിയ്ക്കും. ആയിരക്കണക്കിന് വിശ്വാസികളാകും ഭക്തിസാന്ദ്രമായ തീർത്ഥാടനത്തിന്റെ ഭാഗമാകുക. ആരാധനയ്ക്ക് ശേഷം സീറോ മലബാർ വിശുദ്ധ കുർബാനയും പ്രദക്ഷിണവും നടക്കും. സീറോ മലബാർ സഭയുടെ യൂറോപ്പ്യൻ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്താണ് മുഖ്യകാർമ്മികത്വം വഹിക്കുക. സീറോ മലബാർ സഭയുടെ അയർലന്റ് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടും തീർത്ഥാടനത്തിന്റെ ഭാഗമാകും. രാജ്യത്തെ മുഴുവൻ വൈദികരും തീർത്ഥാടനത്തിൽ പങ്കെടുക്കും. സീറോ മലബാർ സഭയുടെ ഭക്തസംഘടനകളായ മാതൃവേദി, പിതൃവേദി, അൾത്താര ബാലസഖ്യം, സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് എന്നിവർ പ്രദക്ഷിണത്തിൽ അണിചേരും. ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികളും തീർത്ഥാടനത്തിൽ ഒരുമിച്ച് കൂടും. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കും. കാറ്റിക്കിസം സ്‌കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും, ബൈബിൾ ക്വിസ്…

Read More

കെറി: കൗണ്ടി കെറിയിൽ വൻ ലഹരിവേട്ട. 1,50,00 യൂറോ വിലവരുന്ന രാസലഹരി പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച, ട്രാലി, ലിസ്റ്റോവൽ, കില്ലാർണി, കില്ലാർജിൻ എന്നിവിടങ്ങളിലെ വാണിജ്യ സ്ഥാപനങ്ങളിൽ ആയിരുന്നു പരിശോധന. സൈക്കോ ആക്ടീവ് ലഹരിവസ്തുക്കൾ, കഞ്ചാവ് മുതലായവയാണ് പിടിച്ചെടുത്തത്.  ഇവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. സംഭവത്തിൽ 50 വയസ്സ് പ്രായമുള്ള രണ്ട് പുരുഷന്മാരാണ് അറസ്റ്റിലായത്.

Read More

ലൗത്ത്: കൗണ്ടി ലൗത്തിൽ അനധികൃമായി സൂക്ഷിച്ച ഇന്ധനം പിടികൂടി. രണ്ട് പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധന വിതരണക്കാരനിൽ നിന്നുമാണ് ഇന്ധനം പിടിച്ചെടുത്തത്. റെവന്യൂ കസ്റ്റംസിന്റേതാണ് നടപടി. 55,000 ലിറ്ററിലധികം വിലവരുന്ന ഇന്ധനമാണ് പിടിച്ചെടുത്തത്. ഇന്ധനം അധികൃതർ വിശദമായ പരിശോധനകൾക്കായി അയച്ചു. പമ്പുകളിൽ അനധികൃത പെട്രോൾ വിൽപ്പന നടക്കുന്നതായി റെവന്യൂ കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇത്തരം പ്രവൃത്തികൾ ഖജനാവിന് വലിയ ഭീഷണിയാണെന്ന് പരിശോധനകൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

ടിപ്പററി: ചരിത്രത്തിലാദ്യമായി പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ച് ബോർഡിംഗ് സ്‌കൂളായ സിസ്റ്റെർസിയൻ കോളേജ്. ലിംഗസമത്വം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 120 വർഷത്തിനിടെ ആദ്യമായിട്ടാണ് ആൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂൾ പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്നത്. അടുത്തവർഷം സെപ്തംബർ മുതൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിക്കും. സഹോദരന്മാരെ പോലെ തന്നെ അവരുടെ സഹോദരിമാരും സ്‌കൂളിൽ പഠിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്ന് സ്‌കൂൾ പ്രസിഡന്റ് കോളം മലോണി പറഞ്ഞു. 120 വർഷമായി ആൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളാണ് ഇത്. അതുകൊണ്ടാണ് പെൺകുട്ടികൾക്ക് പ്രവേശനം നൽകാനുള്ള തീരുമാനം ചരിത്രപരമാകുന്നത്. ലിംഗസമത്വം ഉറപ്പുവരുത്തുന്നതിൽ ഈ തീരുമാനം  നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു. 1905 ലാണ് സ്‌കൂൾ സ്ഥാപിതമായത്. കൗണ്ടി റിപ്പറിയിലെ റാസ്‌ക്രിയയിലാണ് ഈ സ്‌കൂൾ സ്ഥിതിചെയ്യുന്നത്.

Read More

ഡബ്ലിൻ: ഓവിൻ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച അയർലന്റിൽ മാനുഷിക സഹായങ്ങൾക്ക് വേണ്ടി സർക്കാരിന് ലഭിച്ചത് 92,000 അപേക്ഷകൾ. ഇതിനോടകം 45,600 പേർക്ക് 11.2 മില്യൺ യൂറോ ഒന്നാംഘട്ട ധനസഹായമായി നൽകിയതായി സാമൂഹ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ജനുവരിയിലാണ് ഓവിൻ ചുഴലിക്കാറ്റ് വീശിയടിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് ദുരിതബാധിതർക്കായുള്ള സഹായങ്ങൾ നൽകുന്നത്. ഇതിൽ ആദ്യഘട്ട സഹായങ്ങൾക്ക് അപേക്ഷിക്കേണ്ട തിയതി കഴിഞ്ഞ മാസം 25ന് അവസാനിച്ചു. രണ്ടും, മൂന്നും ഘട്ട സഹായത്തിനായി അപേക്ഷിക്കാനുള്ള അവസരം ഇപ്പോഴുമുണ്ട്. അടിയന്തര സഹായമാണ് ഒന്നാംഘട്ടത്തിൽ നൽകുന്നത്. നശിച്ചുപോയ വീട്ടുസാമഗ്രികൾ മാറ്റുന്നതിനുള്ള സഹായം ആണ് രണ്ടാംഘട്ടത്തിൽ ലഭിക്കുക. വീട് പുതുക്കി നിർമ്മിക്കുന്നതിനുള്ള സഹായമാണ് മൂന്നാംഘട്ടത്തിൽ സർക്കാർ നൽകുന്നത്.

Read More

ഡബ്ലിൻ: ഏറ്റവും ദൂരത്തേയ്കക്ക് ഫുട്‌ബോളെറിഞ്ഞ് ഗിന്നസ് റെക്കോർഡ് നേടി അയർലന്റ് ദേശീയ വനിതാ ഫുട്‌ബോൾ താരം മേഗൻ കാംബെൽ. നിലവിലെ 35 മീറ്റർ എന്ന റെക്കോർഡാണ് മേഗൻ ”എറിഞ്ഞ് പൊട്ടിച്ചത്”. 37.55 മീറ്റർ ദൂരേയ്ക്ക് ഫുട്‌ബോൾ എറിഞ്ഞായിരുന്നു വനിതാ താരത്തിന്റെ നേട്ടം. കഴിഞ്ഞ മാസം 30 ന് ടീം പരിശീലനത്തിനിടെയായിരുന്നു മേഗൻ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. നിലവിൽ ക്ലബ്ബ് തലത്തിൽ ലണ്ടൻ സിറ്റി ലയൺസിന് വേണ്ടിയാണ് 31കാരിയായ താരം കളിക്കുന്നത്. നേട്ടം സ്വന്തമാക്കിയതിൽ അതിയായ സന്തോഷം ഉണ്ടെന്ന് മേഗൻ പറഞ്ഞു. തന്റെ റെക്കോർഡും മറികടക്കപ്പെടണം. എങ്കിലേ മറ്റൊരാളെ താൻ മികച്ചതാക്കിയെന്ന തോന്നൽ വരികയുള്ളൂവെന്നും താരം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കണമെന്ന് താനൈസ്റ്റ് സൈമൺ ഹാരിസ്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയ പാസാക്കിയ നിയമം അയർലന്റിലും കൊണ്ടുവരണം. ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം വളരെ വർദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടിക്കിംഗ് ടൈം ബോംബ് എന്ന് സോഷ്യൽ മീഡിയയെ വിശേഷിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ന് ഒരുപാട് കുട്ടികളാണ് സോഷ്യൽ മീഡിയയ്ക്ക് അടിമകളായിട്ടുള്ളത്. ഇത് ഒരു സാമൂഹിക പ്രശ്‌നം ആണ്. 16 വയസ്സിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കണം. ഓസ്‌ട്രേലിയയിലേത് പോലെ ഇതിനായുള്ള നിയമം ഇവിടെയും പാസാക്കണം. നിയമം കൊണ്ടുവന്നതിൽ ഓസ്‌ട്രേലിയ വലിയ അഭിനന്ദനം അർഹിക്കുന്നുവെന്നും ഹാരിസ് കൂട്ടിച്ചേർത്തു.

Read More