ലൗത്ത്: കൗണ്ടി ലൗത്തിൽ അനധികൃമായി സൂക്ഷിച്ച ഇന്ധനം പിടികൂടി. രണ്ട് പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധന വിതരണക്കാരനിൽ നിന്നുമാണ് ഇന്ധനം പിടിച്ചെടുത്തത്. റെവന്യൂ കസ്റ്റംസിന്റേതാണ് നടപടി.
55,000 ലിറ്ററിലധികം വിലവരുന്ന ഇന്ധനമാണ് പിടിച്ചെടുത്തത്. ഇന്ധനം അധികൃതർ വിശദമായ പരിശോധനകൾക്കായി അയച്ചു. പമ്പുകളിൽ അനധികൃത പെട്രോൾ വിൽപ്പന നടക്കുന്നതായി റെവന്യൂ കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇത്തരം പ്രവൃത്തികൾ ഖജനാവിന് വലിയ ഭീഷണിയാണെന്ന് പരിശോധനകൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post