കെറി: വാരാന്ത്യത്തിൽ സീൽഗ് മിചിൽ സന്ദർശകർക്കായി തുറന്ന് നൽകില്ല. പെർമിറ്റുമായി ബന്ധപ്പെട്ട് മൂന്ന് ബോട്ടുടമകൾ നിയമനടപടി സ്വീകരിച്ച പശ്ചാത്തലത്തിലാണ് തുറക്കേണ്ടെന്ന തീരുമാനം. ദീർഘനാൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഈ വാരാന്ത്യത്തിൽ ടൂറിസ്റ്റ് കേന്ദ്രം തുറന്ന് നൽകാൻ തീരുമാനിച്ചിരുന്നു.
കൃത്യമായ പരിശീലനം ലഭിക്കാത്ത ബോട്ട് ഓപ്പറേറ്റർമാർക്ക് ഉൾപ്പെടെ താത്കാലിക പെർമിറ്റുകൾ നൽകണം എന്നാണ് ഉയരുന്ന ആവശ്യം. എന്നാൽ ഇത് ഒപിഡബ്ല്യു അംഗീകരിച്ചിട്ടില്ല. ഇതേ തുടർന്നാണ് ബോട്ട് ഓപ്പറേറ്റർമാർ നിയമപരമായി നീങ്ങിയത്. യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടംപിടിച്ചിട്ടുള്ള സീൽഗ് മിചിലിന്റെ നിയന്ത്രണം ഒപിഡബ്ല്യുവിനാണ്.
2025 ൽ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തിൽ തന്നെ ചില വെല്ലുവിളികൾ ഉണ്ടായിരുന്നതായി ഒപിഡബ്ല്യു പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാൽ ഈ ആഴ്ച വീണ്ടും പുതിയ നിയമ വെല്ലുവിളി ഉണ്ടായി. ഇതേ തുടർന്നാണ് കാലാതാമസം നേരിടുന്നത് എന്നും ഒപിഡബ്ല്യു വ്യക്തമാക്കുന്നു. അതേസമയം സീൽഗ് മിചിൽ തുറക്കാൻ വൈകുന്നത് വലിയ ആശങ്കയ്ക്ക് കാരണം ആകുന്നുണ്ട്.

