ഡബ്ലിൻ: ഏറ്റവും ദൂരത്തേയ്കക്ക് ഫുട്ബോളെറിഞ്ഞ് ഗിന്നസ് റെക്കോർഡ് നേടി അയർലന്റ് ദേശീയ വനിതാ ഫുട്ബോൾ താരം മേഗൻ കാംബെൽ. നിലവിലെ 35 മീറ്റർ എന്ന റെക്കോർഡാണ് മേഗൻ ”എറിഞ്ഞ് പൊട്ടിച്ചത്”. 37.55 മീറ്റർ ദൂരേയ്ക്ക് ഫുട്ബോൾ എറിഞ്ഞായിരുന്നു വനിതാ താരത്തിന്റെ നേട്ടം.
കഴിഞ്ഞ മാസം 30 ന് ടീം പരിശീലനത്തിനിടെയായിരുന്നു മേഗൻ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. നിലവിൽ ക്ലബ്ബ് തലത്തിൽ ലണ്ടൻ സിറ്റി ലയൺസിന് വേണ്ടിയാണ് 31കാരിയായ താരം കളിക്കുന്നത്.
നേട്ടം സ്വന്തമാക്കിയതിൽ അതിയായ സന്തോഷം ഉണ്ടെന്ന് മേഗൻ പറഞ്ഞു. തന്റെ റെക്കോർഡും മറികടക്കപ്പെടണം. എങ്കിലേ മറ്റൊരാളെ താൻ മികച്ചതാക്കിയെന്ന തോന്നൽ വരികയുള്ളൂവെന്നും താരം കൂട്ടിച്ചേർത്തു.
Discussion about this post