Author: sreejithakvijayan

വെസ്റ്റ്മീത്ത്: വേനൽക്കാലത്തിന്റെ വരവറിയിക്കുന്ന ബെൽറ്റെയ്ൻ ഫയർ ഫെസ്റ്റിവലിൽ കാഴ്ചക്കാരായി നൂറ് കണക്കിന് പേർ. കൗണ്ടി വെസ്റ്റ്മീത്തിലെ ഉയിസ്നീച്ച് കുന്ന് ദീപാലങ്കൃതമായി. ശനിയാഴ്ചയായിരുന്നു വിവിധ പരിപാടികളോടെ ഫയർ ഫെസ്റ്റിവൽ നടന്നത്. ഉയിസ്‌നീച്ച് കുന്നിൽ ദീപങ്ങളാൽ ഘോഷയാത്ര നടന്നു. ഇതിന് ശേഷം വേനൽക്കാലത്തെ സ്വാഗതം ചെയ്ത് അഗ്നികുണ്ടം കത്തിച്ചു. പരമ്പരാഗത  വസ്ത്രങ്ങളായിരുന്നു പരിപാടിയിൽ പങ്കെടുത്തവർ ധരിച്ചിരുന്നത്. ഘോഷയാത്രയ്ക്ക് മുന്നോടിയായി പാട്ട്, നൃത്തം, പ്രഭാഷണം തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരുന്നു. അയർന്റിൽ രാജഭരണകാലം മുതൽ ആഘോഷിച്ച് പോരുന്ന ഉത്സവമാണ് ബെൽറ്റെയ്ൻ ഫയർ ഫെസ്റ്റിവലിൽ. ഈ ഉത്സവത്തിന് ആയിരം വർഷത്തോളം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്.

Read More

വിക്ലോ: സൗത്ത് ഡബ്ലിൻ മാർത്തോമ്മാ കോൺഗ്രേഷന്റെ ഈ വർഷത്തെ കൊയ്ത്തുത്സവം 17 ന്. കൗണ്ടി വിക്ലോയിലെ ഗ്രേസ്റ്റോൺസിലുള്ള നസറീൻ കമ്യൂണിറ്റി ചർച്ചിലാണ് കെയ്ത്തുത്സവം. ഇതോടൊപ്പം ലേലവും നടക്കും. രാവിലെ 9.30 ഓടെയാണ് കൊയ്ത്തുത്സവത്തിന് തുടക്കമാകുക. കുർബാനയോടെയാകും തുടക്കം. വികാരി റവ. സ്റ്റാൻലി മാത്യു ജോൺ ആണ് കൊയ്ത്തുത്സവത്തിന് നേതൃത്വം നൽകുക. പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കായി റവ. സ്റ്റാൻലി മാത്യു ജോൺ (വികാരി)- +447384858587, പ്രഭു മാത്തൻ ജേക്കബ് (കൺവീനർ)- 0860851668, അനു എം. ജോർജ്ജ് (സെക്രട്ടറി)- 0871930960 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Read More

ഡബ്ലിൻ: അയർലന്റിൽ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം വർദ്ധിക്കുന്നു. ദേശീയ തലത്തിൽ ടെസ്റ്റിനായുള്ള കാത്തിരിപ്പ് 27.3 ആഴ്ചയായി ( 6-7 മാസം) ഉയരുന്നുണ്ടെന്നാണ് റോഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിനുള്ള നടപടികൾ ആലോചിച്ചുവരികയാണ് അധികൃതർ. ഏപ്രിൽ മാസം വരെയുള്ള റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണക്കുകളിൽ പരിശോധിച്ചാൽ 83,000 ലധികം പേരാണ് ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 58,860 ആയിരുന്നു. 2025 ജനുവരിയിൽ ഡ്രൈവിംഗ് ടെസ്റ്റിനായി അപേക്ഷ നൽകി കാത്തിരിക്കുന്നവരുടെ എണ്ണം 72,414 ആയിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഇത് 83,468 ലേക്ക് ഉയർന്നു. ഉടനടി ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ കാത്തിരിക്കുന്നവരുടെ എണ്ണവും കാത്തിരിപ്പ് സമയവും ഇനിയും വർദ്ധിക്കും. കഴിഞ്ഞ വർഷം ഏപ്രിലിൽ കാത്തിരിപ്പ് സമയം 14.9 ആഴ്ചയായിരുന്നു. ഇത് 10-12 ആഴ്ചയാക്കി കുറയ്ക്കുകയാണ് റോഡ് സുരക്ഷാ അതോറിറ്റിയുടെ ലക്ഷ്യം. എന്നാൽ 2022 ജൂലൈയിൽ മാത്രമാണ് അതോറിറ്റിയ്ക്ക് ഇതിന് കഴിഞ്ഞത്.

Read More

ഡബ്ലിൻ: ഈ വർഷത്തെ ഡബ്ലിൻ നൃത്തോത്സവത്തിന് ( ഡബ്ലിൻ ഡാൻസ് ഫെസ്റ്റിവൽ ) നാളെ ( ചൊവ്വാഴ്ച) തുടക്കമാകും. ‘ ബോഡീസ് ഇൻ മോഷൻ, സ്‌റ്റോറീസ് ഇൻ ഫ്‌ളക്‌സ് എന്നാണ് ഇത്തവണത്തെ തീം. 21ാമത് നൃത്തോത്സവമാണ് നടക്കുന്നത്. ഈ മാസം 24 വരെയാണ് നൃത്തോത്സവം. ഐറിഷ് നൃത്ത സംവിധായികയും പെർഫോമറുമായ ഊന ഡോഹെർട്ടി തന്റെ പുതിയ സോളോ പീസ് അവതരിപ്പിക്കും. ബ്രിട്ടീഷ് കൊറിയോഗ്രഫർ മാത്യു ബോർണും നൃത്തോത്സവത്തിൽ പങ്കുകൊള്ളുന്നുണ്ട്. നൈജീരിയൻ കൊറിയോഗ്രഫർ ഖുദുസ് ഒനികെകുവിന്റെ പ്രകടനം നൃത്തോത്സവത്തിന്റെ മുഖ്യ ആകർഷണമാണ്. ഐറിഷ് നൃത്തസംവിധായിക ലിസ് റോഷിന്റെ നൃത്താവിഷ്‌കാരവും, ബ്രിട്ടീഷ് – ബംഗ്ലാദേശി കൊറിയോഗ്രഫർ അക്രം ഖാന്റെ നൃത്തനാടകാവിഷ്‌കാരവും നൃത്തോത്സവത്തിൽ ഉണ്ടാകും.

Read More

ഡബ്ലിൻ: ഈ വർഷത്തെ എൽസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഡബ്ലിൻ യുണൈറ്റഡ് ചാമ്പ്യൻമാർ. നിലവിലെ ചാമ്പ്യന്മാരായ എൽസിസിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഡബ്ലിൻ യുണൈറ്റഡ് വിജയ കിരീടം ചൂടിയത്. മെയ് നാലിനായിരുന്നു കോൺഫിഡന്റ് ട്രാവൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടി ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ് ക്ലബ് എൽഎസിസി ചാമ്പ്യൻസ് ട്രോഫി സംഘടിപ്പിച്ചത്. അൽസ സ്‌പോർട്‌സ് സെന്റർ ക്രിക്കറ്റ് ഗ്രൗണ്ടിൽവച്ച് നടന്ന മത്സരത്തിൽ 18 ടീമുകളാണ് മത്സരിച്ചത്. ജേതാക്കളായ ഡബ്ലിൻ യുണൈറ്റഡിന് എവറോളിംഗ് ട്രോഫിയ്‌ക്കൊപ്പം 601 യൂറോ ക്യാഷ് അവാർഡും ലഭിച്ചു. എൽസിസിയാണ് രണ്ടാം സ്ഥാനത്ത്. ടീമിന് റണ്ണേഴ്‌സ് അപ്പ് ട്രോഫിയും 301 യൂറോ ക്യാഷ് അവാർഡും ലഭിച്ചു. ഡബ്ലിൻ യുണൈറ്റഡിലെ ഫാറൂഖ്, ജിബ്രാൻ എന്നിവരാണ് മികച്ച ബാറ്റ്‌സ്മാനും ബൗളറും. അബ്ദുള്ള ഫൈനലിലെ മികച്ച താരമായി

Read More

ഡബ്ലിൻ: അയർലന്റ് – ഇന്ത്യൻ യാത്രികർക്ക് നിർദ്ദേശവുമായി ഓസ്‌കർ ട്രാവൽസ്. പാകിസ്താനിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യാത്രികർക്ക് ട്രാവൽസ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയിലെ ചില വിമാനത്താവളങ്ങൾ അടച്ചിടുന്നതിനാൽ ചില വിമാന സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ടെന്ന് ട്രാവൽസ് അറിയിച്ചു. ജമ്മു, ശ്രീനഗർ, ലേ, ഛണ്ഡീഗഡ്, അമൃത്‌സർ, ജോധ്പൂർ, രാജ്‌കോട്ട് എന്നിവ ഉൾപ്പെടെയുള്ള 24 വിമാനത്താവളങ്ങൾ മെയ് 15 വരെ അടച്ചിടും. അതുവരെ യാത്രാ വിമാന സർവ്വീസുകൾ റദ്ദാക്കിയിരിക്കുകയാണ്. ഡൽഹി പോലുള്ള വിമാനത്താവളങ്ങളിൽ കർശനമായ സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പരിശോധനകൾക്കായി  യാത്രികർ യാത്ര പുറപ്പെടുന്നതിന് മൂന്നോ നാലോ മണിക്കൂർ മുൻപ് എങ്കിലും വിമാനത്താവളത്തിൽ എത്തണം. യാത്ര ചെയ്യുന്ന എയർലൈനുമായി നേരിട്ട് ബന്ധപ്പെട്ട് ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ട്രാവൽസ് നിർദ്ദേശിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: യൂറോവിഷൻ സോംഗ് കൺടസ്റ്റിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യം. 350 ലധികം ഐറിഷ് ടിവി, ഫിലിം പ്രൊഡ്യൂസർമാരാണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയന് ഇവർ കത്ത് നൽകി. സംഗീത പരിപാടിയിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കുമെന്ന് യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയൻ ഡയറക്ടർ മാർട്ടിൻ ഗ്രീൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ എതിർപ്പുമായി പ്രൊഡ്യൂസർമാർ രംഗത്ത് എത്തിയത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണമാണ് ഇങ്ങനെയൊരു ആവശ്യം ഉയരാൻ കാരണം ആയത്. യുക്രെയ്ൻ- റഷ്യ സംഘർഷത്തിനിടെ 2022 ൽ റഷ്യയെ പരിപാടിയിൽ നിന്നും വിലക്കിയിരുന്നു. സമാനരീതിയിൽ ഇസ്രായേലിനും വിലക്ക് ഏർപ്പെടുത്തണം എന്നാണ് പ്രൊഡ്യൂസർമാർ കത്തിൽ ആവശ്യപ്പെടുന്നത്. അനിതീയും അന്താരാഷ്ട്ര തലത്തിൽ അപലപനീയമായ കാര്യങ്ങളും നടക്കുമ്പോൾ യൂറോവിഷന് രാഷ്ട്രീയ നിഷ്പക്ഷത കാണിക്കാൻ സാധിക്കില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. യൂറോ വിഷൻ പരിപാടിയിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കരുതെന്ന് നേരത്തെ അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ആവശ്യപ്പെട്ടിരുന്നു.

Read More

ഡബ്ലിൻ: സൈക്ലിംഗിനോടുള്ള ഐറിഷ് ജനതയുടെ വിമുഖതയ്ക്ക് കാരണം സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ എന്ന് സർവ്വേ. ട്രാഫിക്, അപകടകരമായ ഡ്രൈവിംഗ്, സൈക്കിൾ ഓടിക്കാനുള്ള ആത്മവിശ്വാസക്കുറവ്, സൈക്കിൾ യാത്രികർക്കായുള്ള പ്രത്യേക പാതകളിലെ കുറവ് എന്നിവയാണ് സൈക്കിൾ ഓടിക്കുന്നതിൽ നിന്നും ആളുകളെ പിൻതിരിപ്പിക്കുന്നത് എന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. സുരക്ഷ സംബന്ധിച്ച ആശങ്കയെ തുടർന്ന് പ്രായപൂർത്തിയായ 82 ശതമാനം പേർ സൈക്കിൾ യാത്രയിൽ നിന്നും ബോധപൂർവ്വം വിട്ടുനിൽക്കുന്നുവെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നുണ്ട്. ദേശീയ തലത്തിൽ 1648 പേരിലായിരുന്നു സർവ്വേ. റെഡ്ക്ലിക്ക് എന്ന കമ്പനിയ്ക്ക് വേണ്ടി പോളിംഗ് കമ്പനിയായ അയർലന്റ് തിങ്ക്‌സ് ആണ് സർവ്വേ നടത്തിയത്. തിരഞ്ഞെടുത്തവരിൽ ഭൂരിഭാഗം പേരും സൈക്കിൾ ഓടിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നുണ്ട്. അതേസമയം 13 ശതമാനം പേർ ആഴ്ചതോറും സൈക്കളിൽ ചവിട്ടുന്നുണ്ട്. മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അയർലന്റിൽ ആഴ്ചയിൽ സൈക്കിൾ ചവിട്ടുന്നവരുടെ എണ്ണം വളരെ കുറവാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് സുരക്ഷയിൽ കൂടുതൽ ആശങ്കയുള്ളത്. 62 ശതമാനം സ്ത്രീകളാണ് സൈക്കിൾ ഉപയോഗിക്കുമ്പോൾ അവർക്കുണ്ടാകുന്ന സുരക്ഷാ…

Read More

ഡബ്ലിൻ: ഈ വർഷം മുതൽ കമ്യൂണിറ്റി സ്പിരിറ്റ് അവാർഡുകൾ ഏർപ്പെടുത്താനുള്ള തീരുമാനവുമായി സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ. സമൂഹത്തിന് നന്മചെയ്യുന്ന വ്യക്തികൾക്കും സംഘടനകൾക്കുമാണ് പുരസ്‌കാരം. മേയർ ബേബി പെരേപാടൻ ആണ് ഈ ആശയം മുന്നോട്ടുവച്ചത്. അടുത്ത മാസം രണ്ടാംവാരം സംഘടിപ്പിക്കുന്ന പരിപാടിയിൽ വച്ച് ഈ വർഷത്തെ പുരസ്‌കാരങ്ങൾ സമ്മാനിക്കും. സൗത്ത് ഡബ്ലിൻ കൗൺസിലിലെ 40 കൗൺസിലർമാർക്കും ഒരു വ്യക്തിയെയോ സംഘടനെയെയോ പുരസ്കാരത്തിനായി നോമിനേറ്റ് ചെയ്യാം. നോമിനേഷനുകളിൽ നിന്നും വോട്ടിലൂടെ അർഹരെ തിരഞ്ഞെടുക്കും. ഈ മാസം 15 വരെ കൗൺസിലർമാർക്ക് നാമനിർദ്ദേശം സമർപ്പിക്കാം. വ്യക്തിയുടെയും സംഘടനയുടെയും പ്രവർത്തന മേഖലയും അവരെ തിരഞ്ഞെടുക്കാനുള്ള കാരണവും നാമനിർദ്ദേശത്തിൽ ഉൾപ്പെടുത്തണം.

Read More

ഡബ്ലിൻ: വീട്ടുടമകളായ ദമ്പതികൾക്ക് ഭീഷണി സന്ദേശം അയച്ച വാടകക്കാരന് പിഴയിട്ട് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡ് ട്രൈബ്യൂണൽ. വാടകക്കുടിശ്ശികയും നഷ്ടപരിഹാരവുമായി 32,600 യൂറോ ആണ് പിഴയിട്ടത്. ടാല സ്വദേശികളായ ദമ്പതികൾ നൽകിയ പരാതിയിലാണ് ട്രൈബ്യൂണലിന്റെ നടപടി. പരാതിക്കാരുടെ ടാലയിലെ സ്പ്രിംഗ്ഫീൽഡിലെ വീട്ടിൽ ആയിരുന്നു വാടകക്കാരൻ താമസിച്ചിരുന്നത്. മൂന്ന് നിലകളുള്ള വീട്ടിൽ 2017 മുതൽ ആയിരുന്നു ഇയാൾ താമസിക്കാൻ ആരംഭിച്ചത്. ആദ്യ സമയങ്ങളിൽ കൃത്യമായി വാടക നൽകിയെങ്കിലും പിന്നീട് വാടകക്കാരൻ ഇതിൽ മുടക്കം വരുത്തി. പിന്നീട് 2023 ജൂൺ മുതൽ വാടകക്കാരൻ വാടക നൽകിയില്ല. വാടക നൽകാൻ ആവശ്യപ്പെട്ടപ്പോൾ ദമ്പതികളെ ഇയാൾ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതോടെ പരാതി നൽകുകയായിരുന്നു. ഇതുവരെ 42,000 യൂറോ ആണ് വാടകക്കാരൻ ദമ്പതികൾക്ക് നൽകാനുള്ളത്. എന്നാൽ കോവിഡ് കാലത്ത് വാടകക്കാരന് ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് നഷ്ടപരിഹാരം 32,600 യൂറോ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. 28 ദിവസത്തിനുള്ളിൽ ദമ്പതികളുടെ വീട്ടിൽ നിന്നും ഒഴിയാനും ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടുണ്ട്.

Read More