ഡബ്ലിൻ: അയർലന്റ് – ഇന്ത്യൻ യാത്രികർക്ക് നിർദ്ദേശവുമായി ഓസ്കർ ട്രാവൽസ്. പാകിസ്താനിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യാത്രികർക്ക് ട്രാവൽസ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയിലെ ചില വിമാനത്താവളങ്ങൾ അടച്ചിടുന്നതിനാൽ ചില വിമാന സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ടെന്ന് ട്രാവൽസ് അറിയിച്ചു.
ജമ്മു, ശ്രീനഗർ, ലേ, ഛണ്ഡീഗഡ്, അമൃത്സർ, ജോധ്പൂർ, രാജ്കോട്ട് എന്നിവ ഉൾപ്പെടെയുള്ള 24 വിമാനത്താവളങ്ങൾ മെയ് 15 വരെ അടച്ചിടും. അതുവരെ യാത്രാ വിമാന സർവ്വീസുകൾ റദ്ദാക്കിയിരിക്കുകയാണ്.
ഡൽഹി പോലുള്ള വിമാനത്താവളങ്ങളിൽ കർശനമായ സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പരിശോധനകൾക്കായി യാത്രികർ യാത്ര പുറപ്പെടുന്നതിന് മൂന്നോ നാലോ മണിക്കൂർ മുൻപ് എങ്കിലും വിമാനത്താവളത്തിൽ എത്തണം. യാത്ര ചെയ്യുന്ന എയർലൈനുമായി നേരിട്ട് ബന്ധപ്പെട്ട് ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ട്രാവൽസ് നിർദ്ദേശിച്ചിട്ടുണ്ട്.

