വിക്ലോ: സൗത്ത് ഡബ്ലിൻ മാർത്തോമ്മാ കോൺഗ്രേഷന്റെ ഈ വർഷത്തെ കൊയ്ത്തുത്സവം 17 ന്. കൗണ്ടി വിക്ലോയിലെ ഗ്രേസ്റ്റോൺസിലുള്ള നസറീൻ കമ്യൂണിറ്റി ചർച്ചിലാണ് കെയ്ത്തുത്സവം. ഇതോടൊപ്പം ലേലവും നടക്കും.
രാവിലെ 9.30 ഓടെയാണ് കൊയ്ത്തുത്സവത്തിന് തുടക്കമാകുക. കുർബാനയോടെയാകും തുടക്കം. വികാരി റവ. സ്റ്റാൻലി മാത്യു ജോൺ ആണ് കൊയ്ത്തുത്സവത്തിന് നേതൃത്വം നൽകുക. പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കായി റവ. സ്റ്റാൻലി മാത്യു ജോൺ (വികാരി)- +447384858587, പ്രഭു മാത്തൻ ജേക്കബ് (കൺവീനർ)- 0860851668, അനു എം. ജോർജ്ജ് (സെക്രട്ടറി)- 0871930960 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Discussion about this post

