വെസ്റ്റ്മീത്ത്: വേനൽക്കാലത്തിന്റെ വരവറിയിക്കുന്ന ബെൽറ്റെയ്ൻ ഫയർ ഫെസ്റ്റിവലിൽ കാഴ്ചക്കാരായി നൂറ് കണക്കിന് പേർ. കൗണ്ടി വെസ്റ്റ്മീത്തിലെ ഉയിസ്നീച്ച് കുന്ന് ദീപാലങ്കൃതമായി. ശനിയാഴ്ചയായിരുന്നു വിവിധ പരിപാടികളോടെ ഫയർ ഫെസ്റ്റിവൽ നടന്നത്.
ഉയിസ്നീച്ച് കുന്നിൽ ദീപങ്ങളാൽ ഘോഷയാത്ര നടന്നു. ഇതിന് ശേഷം വേനൽക്കാലത്തെ സ്വാഗതം ചെയ്ത് അഗ്നികുണ്ടം കത്തിച്ചു. പരമ്പരാഗത വസ്ത്രങ്ങളായിരുന്നു പരിപാടിയിൽ പങ്കെടുത്തവർ ധരിച്ചിരുന്നത്. ഘോഷയാത്രയ്ക്ക് മുന്നോടിയായി പാട്ട്, നൃത്തം, പ്രഭാഷണം തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരുന്നു.
അയർന്റിൽ രാജഭരണകാലം മുതൽ ആഘോഷിച്ച് പോരുന്ന ഉത്സവമാണ് ബെൽറ്റെയ്ൻ ഫയർ ഫെസ്റ്റിവലിൽ. ഈ ഉത്സവത്തിന് ആയിരം വർഷത്തോളം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്.
Discussion about this post