ഡബ്ലിൻ: ലെബനനിലെ ഐറിഷ് സമാധാന സേനാംഗങ്ങൾ സുരക്ഷിതർ. വെടിവയ്പ്പിൽ ആളപായമോ പരിക്കുകളോ ഇല്ലെന്ന് ഐറിഷ് ഡിഫൻസ് ഫോഴ്സസ് അറിയിച്ചു. ഇന്നലെയാണ് പട്രോളിംഗിനിടെ ഐറിഷ് സമാധാ സേനാംഗങ്ങൾക്ക് നേരെ വെടിവയ്പ്പ് ഉണ്ടായത്.
ലെബനീസ് ആർമ്ഡ് ഫോഴ്സിനൊപ്പം ചേർന്നാണ് ഐറിഷ് സേനാംഗങ്ങൾ പ്രവർത്തിക്കുന്നത്. ഇന്നലെ ഇരു സേനകളും സംയുക്തമായി യാറൂൺ ഗ്രാമത്തിൽ പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവം ഐറിഷ് സമൂഹത്തിനിടയിൽ വലിയ ആശങ്ക ഉയർത്തിയിരുന്നു.
Discussion about this post

