ഡബ്ലിൻ: ഡബ്ലിനിൽ ലഹരി കേസുമായി ബന്ധപ്പെട്ട് ടാക്സി ഡ്രൈവർ അറസ്റ്റിൽ. കാബ്ര സ്വദേശിയായ ഇയോൺ റിച്ചാഡ്സൺ ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 3,80,000 യൂറോ വിലവരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.
ബുധനാഴ്ച ആയിരുന്നു ഇയാൾ അറസ്റ്റിലായത്. ടാക്സി ഓടിക്കുന്നതിന്റെ മറവിൽ ഇയാൾ ലഹരി കച്ചവടം ആയിരുന്നു നടത്തിയിരുന്നത്. ഇത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ച പോലീസ് ഇയോണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും എംഡിഎംഎ, കൊക്കെയ്ൻ, കെറ്റാമിൻ എന്നീ ലഹരി വസ്തുക്കക്കളാണ് പിടിച്ചെടുത്തത്. രഹസ്യകേന്ദ്രത്തിലായിരുന്നു ഇയോൺ ഇതെല്ലാം ഒളിപ്പിച്ചിരുന്നത്. ചോദ്യം ചെയ്യലിന് ശേഷം ഇയോണിനെ ഡബ്ലിൻ ജില്ലാ കോടതിയിൽ ഹാജരാക്കി.
Discussion about this post

