ഡബ്ലിൻ: ഹോട്ടലിൽ നടന്ന വിവാഹ സത്കാരത്തിനിടെ നിലത്ത് വീണ യുവതിയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. ടിപ്പററി സ്വദേശിനിയായ പമേല കിർബിയ്ക്കാണ് 72,000 യൂറോ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. 2018 ഓഗസ്റ്റ് 18 ന് ഹോട്ടൽ കിൽക്കെനിയിൽ ആയിരുന്നു സംഭവം.
ഉപഭോക്താക്കളോടുള്ള കടമ നിർവ്വഹിക്കുന്നതിൽ ഹോട്ടൽ പരാജയപ്പെട്ടുവെന്ന കോടതിയുടെ വിലയിരുത്തലിനെ തുടർന്നാണ് നടപടി. ഹോട്ടലിലെ തറയിൽ ഉണ്ടായിരുന്ന വെള്ളത്തിൽ ചവിട്ടിയായിരുന്നു യുവതി നിലത്ത് വീണത്. വെള്ളമുണ്ടെങ്കിൽ അത് വ്യക്തമാക്കുന്ന മുന്നറിയിപ്പ് ഹോട്ടൽ യുവതിയ്ക്ക് നൽകണം ആയിരുന്നു. എന്നാൽ ഇതിൽ ഹോട്ടൽ അധികൃതർ പരാജയപ്പെട്ടതായി കോടതി വിലയിരുത്തി.
Discussion about this post

