ഡബ്ലിൻ: കാണാതായ ഇംഗ്ലണ്ടിലെ മ്യൂസിയത്തിന്റെ സൈൻ ബോർഡ് ഐറിഷ് നദിയിൽ. നോർതേൺ അയർലന്റിലെ ബൻഗോറിന് സമീപത്തെ തീരത്ത് നിന്നാണ് ദി ഡോക്ക് മ്യൂസിയത്തിന്റെ സൈൻബോർഡ് കണ്ടെത്തിയത്. അഞ്ച് വർഷങ്ങൾക്ക് മുൻപായിരുന്നു ഈ സൈൻബോർഡ് കാണാതെ പോയത്.
പ്രദേശവാസിയായ ജോണി സ്മിത്തിനായിരുന്നു ഈ ബോർഡ് ലഭിച്ചത്. ആറ് വയസ്സുള്ള മകളുമൊത്ത് തീരത്ത് ചിലവഴിക്കുകയായിരുന്നു അപ്പോഴാണ് സൈൻബോർഡ് കണ്ടത്. ഉടനെ അതിലെ എഴുത്തുവച്ച് ഇന്റർനെറ്റിൽ സർച്ച് ചെയ്തു. ഇതോടെയാണ് ഇംഗ്ലണ്ടിലെ മ്യൂസിയത്തിന്റെ സൈൻബോർഡാണ് ഇതെന്ന് മനസിലായത്. ഇതോടെ മ്യൂസിയം അധികൃതർക്ക് ഇ-മെയിൽ അയക്കുകയായിരുന്നു. അഞ്ച് വർഷം മുൻപ് കാണാതെ ആയ സൈൻ ബോർഡ് ലഭിച്ചതിന്റെ ആശ്ചര്യത്തിലാണ് മ്യൂസിയം അധികൃതരും.
Discussion about this post

