ദ്രോഗെഡ: കൗണ്ടി ലൗത്തിൽ ആയുധങ്ങളുമായി യുവാവ് അറസ്റ്റിൽ. ദ്രോഗെഡ സ്വദേശിയായ 20 കാരനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും ലഹരിയും പിടിച്ചെടുത്തു.
ഇന്നലെയായിരുന്നു സംഭവം. നാല് പേരുടെ മരണത്തിനിടയാക്കിയ ദ്രോഗെഡ അക്രമ സംഭവത്തിൽ ഇയാൾക്ക് പങ്കുള്ളതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ താമസസ്ഥലത്ത് പോലീസ് പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് ലഹരിമരുന്നും ആയുധങ്ങളും കണ്ടെത്തിയത്. കൊക്കെയ്ൻ ആയിരുന്നു പിടിച്ചെടുത്തത്.
Discussion about this post

