ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരന് വിമാന യാത്രികന്റെ മർദ്ദനം. ചൊവ്വാഴ്ച ഡബ്ലിൻ വിമാനത്താവളത്തിൽവച്ചായിരുന്നു സംഭവം. അമേരിക്കയിലേക്ക് പോകാനിരുന്ന യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലെ യാത്രികനാണ് ഗാർഡയെ ആക്രമിച്ചത്.
വിമാനത്തിൽവച്ച് ഇയാൾ പ്രശ്നം ഉണ്ടാക്കുകയായിരുന്നു. ഇതോടെ പോലീസുകാരൻ സ്ഥലത്ത് എത്തി അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അക്രമാസക്തനായ യാത്രികൻ പോലീസുകാരനെ ആക്രമിച്ചു. ഇതോടെ സ്വയരക്ഷയ്ക്കായി പോലീസ് പെപ്പർ സ്പ്രേ ഉപയോഗിക്കുകയായിരുന്നു. യാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post

