ലിമെറിക്: അയർലന്റിൽ പെസഹ ആചരിച്ച് യാക്കോബായ സഭ വിശ്വാസികൾ. ലിമെറിക്കിലെ സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ആയിരുന്നു ചടങ്ങുകൾ. ഭദ്രാസ മെത്രാപ്പൊലീത്ത തോമസ് മാർ അലക്സന്ത്രയോസ് ശുശ്രൂഷയ്ക്കും കുർബാനയ്ക്കും മുഖ്യകാർമികത്വം വഹിച്ചു.
നൂറ് കണക്കിന് വിശ്വാസികളാണ് ചടങ്ങുകളുടെ ഭാഗമായത്. കുർബാനയ്ക്ക് ശേഷം വിശ്വാസികൾ ഒന്നിച്ചിരുന്ന് പെസഹ ആചരിച്ചു. കോർക്ക് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ദു:ഖവെള്ളിയാഴ്ച ശുശ്രൂഷകൾക്കും തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിക്കും. ഡബ്ലിൻ സ്വാർഡ്സ് സെന്റ് ഇഗ്നേഷ്യസ്, വാട്ടർഫോർഡ് സെന്റ് മേരീസ് എന്നീ പള്ളികളിൽ ഉയിർപ്പ് ശുശ്രൂഷകൾക്കും അദ്ദേഹം മുഖ്യകാർമികത്വം വഹിക്കും.

