Author: sreejithakvijayan

ഡബ്ലിൻ: അയർലന്റിലെ നഴ്‌സിംഗ് ഹോമുകളുടെ പ്രവർത്തനങ്ങളിൽ അലംഭാവം. പ്രമുഖ സ്വകാര്യ നഴ്‌സിംഗ് ഹോം ഗ്രൂപ്പുകളിൽ പോലും റസിഡൻസിന് വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. അയർലന്റിലെ ദേശീയ ചാനലായ ആർടിഇയുടെ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായിരിക്കുന്നത്. നഴ്‌സിംഗ് ഹോമുകളിൽ മതിയായ ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ഉള്ള ജീവനക്കാരുടെ പരിശീലനക്കുറവും മാനേജ്‌മെന്റിന്റെ വീഴ്ചകളും വൃദ്ധരെ പരിചരിക്കുന്നതിൽ ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.

Read More

ഡബ്ലിൻ: ഇസ്രായേൽ സർവ്വകലാശാലകളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ തീരുമാനിച്ച് ട്രിനിറ്റി കോളേജ് ഡബ്ലിൻ. ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബുധനാഴ്ച ആയിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം. എക്‌സിലൂടെയായിരുന്നു സർവ്വകലാശാല ഇക്കാര്യം അറിയിച്ചത്. മറ്റ് ഐറിഷ് സർവ്വകലാശാലകളും തങ്ങളുടേത് പോലെ തീരുമാനം എടുക്കണമെന്നും ട്രിനിറ്റി കോളേജ് ഡബ്ലിൻ ആവശ്യപ്പെട്ടു. 20,000 യുജി വിദ്യാർത്ഥികളും, അത്രതന്നെ പിജി വിദ്യാർത്ഥികളും പഠിക്കുന്ന സർവ്വകലാശാലയാണ് ട്രിനിറ്റി കോളേജ്.

Read More

കാരിഗ്റ്റ്വില്ലിൽ : കൗണ്ടി കോർക്കിൽ വാനിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം. കാരിഗ്റ്റ്വില്ലിൽ എൻ 25 ൽ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മരിച്ച സൈക്കിൾ യാത്രികന് 60 വയസ്സ് പ്രായം വരും. അദ്ദേഹത്തിന്റെ സൈക്കിൾ എതിരെ വരികയായിരുന്ന വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 60 കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ വാൻ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് പിന്നാലെ പ്രദേശത്തെ റോഡ് അടച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ പോലീസിനെ അറിയിക്കേണ്ടതാണ്.

Read More

കോർക്ക്: മെയ് മാസത്തിൽ ഡബ്ലിൻ, കോർക്ക് വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ വർദ്ധനവ്. ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രികരുടെ എണ്ണത്തിൽ 4.5 ശതാമനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. മെയ് മാസത്തിൽ മൂന്ന് ദിവസങ്ങളിൽ 1,20,000 പേർ വിമാനത്താവളം വഴി സഞ്ചരിച്ചിരുന്നു. അതേസമയം കോർക്ക് വിമാനത്താവളത്തിൽ യാത്രികരുടെ എണ്ണത്തിൽ 17 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. മെയ് മാസത്തിൽ ഈ വിമാനത്താവളം വഴി 3,30,000 പേർ യാത്ര ചെയ്തു. വിമാനത്താവളത്തിന്റെ വികസനത്തിനായി 200 മില്യൺ യൂറോയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നേട്ടം. ഡബ്ലിൻ വിമാനത്താവളത്തിൽ മെയ് മാസം 32,57,700 പേർ യാത്ര ചെയ്തു. ഇതിൽ 27 ദിവസവും യാത്രികരുടെ എണ്ണം 1 ലക്ഷത്തിന് മുകളിൽ ആയിരുന്നു.

Read More

ഡബ്ലിൻ: ക്രാന്തി ക്രിക്കറ്റ് ടൂർണമെന്റിൽ ലൂക്കൻ ക്രിക്കറ്റ് ക്ലബ്ബ് (എൽസിസി) ചാമ്പ്യൻമാരായി. ഫൈനലിൽ വാട്ടർഫോർഡ് ടൈഗേഴ്‌സിനെ 4 വിക്കറ്റിന് തോൽപ്പിച്ചാണ് എൽസിസി കിരീടം സ്വന്തമാക്കിയത്. ഇവർക്ക് ക്രാന്തി കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് അനൂപ് ജോണും  ലോക കേരള സഭാംഗീ ഷിനിത്ത് എ കെ യും ചേർന്ന് ട്രോഫി സമ്മാനിച്ചു. വാട്ടർഫോർഡ് ടൈഗേഴ്‌സ് ആയിരുന്നു ആദ്യം ബാറ്റിംഗിന് ഇറങ്ങിയത്. നാല് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് ഇവർ നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ എൽസിസി ആകട്ടെ മൂന്ന് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം  മറികടന്നു. ക്രാന്തി കിൽക്കെനി, വാട്ടർ ഫോർഡ് യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് തിങ്കളാഴ്ച ഡബ്ലിൻ കോർക്കാ  പാർക്കിലായിരുന്നു നടന്നത്.

Read More

ഡബ്ലിൻ:   നഗരത്തിലെ ദി ലിറ്റിൽ മ്യൂസിയം പൊതുജനങ്ങൾക്കായി വ്യാഴാഴ്ച തുറക്കും. നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായതിനെ തുടർന്നാണ് മ്യൂസിയം തുറക്കുന്നത്. 4.3 മില്യൺ യറോയുടെ നവീകരണ പ്രവർത്തനങ്ങളാണ് മ്യൂസിയത്തിൽ നടത്തിയിരിക്കുന്നത്. എല്ലാ ദിവസവും മ്യൂസിയം തുറന്ന് പ്രവർത്തിക്കും. രാവിലെ 9.30 മുതൽ വൈകീട്ട് 5 മണിവരെയാണ് മ്യൂസിയത്തിന്റെ പ്രവർത്തന സമയം.

Read More

വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ പൊള്ളലേറ്റ് 80 കാരന് ദാരുണാന്ത്യം. ഗിൽബെർട്ട്ടൗണിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. 80 കാരന്റെ മൃതദേഹം മുള്ളിംഗർ റീജിയണൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വീടിന് തീപിടിച്ചായിരുന്നു മരണം. വിവരം അറിഞ്ഞ് ഫയർഫോഴ്‌സ് എത്തിയപ്പോഴേയ്ക്കും അദ്ദേഹം മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Read More

ഡബ്ലിൻ: അയർലന്റിൽ കാറുകളുടെ വിൽപ്പനയിൽ വർദ്ധനവ്. ഈ വർഷം ഇതുവരെ കാറുകളുടെ വിൽപ്പനയിൽ 2.4 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഹൈബ്രിഡ്, ഇലക്ട്രിക് കാറുകൾക്കാണ് ആവശ്യക്കാർ ഏറെ. റെഗുലർ ഹൈബ്രിഡുകളുടെ വിൽപ്പന 18 ശതമാനം വർദ്ധിച്ചു. ഇതേ സമയം ഇലക്ട്രിക് കാറുകളുടെ വിൽപ്പന 23 ശതമാനം ആണ് വർദ്ധിച്ചത്. പെട്രോൾ ഹൈബ്രിഡുകളുടെ വിൽപ്പന 54 ശതമാനം ഉയർന്നു. അതേസമയം പെട്രോൾ ഡീസൽ കാറുകളുടെ വിൽപ്പന കുറഞ്ഞു. പെട്രോൾ കാറുകളുടെ വിൽപ്പനയിൽ 13 ശതമാനത്തിന്റെ ഇടിവും ഡീസൽ കാറുകളുടെ വിൽപ്പനയിൽ 22 ശതമാനത്തിന്റെ ഇടിവുമാണ് രേഖപ്പെടുത്തിയത്.

Read More

കോർക്ക് : പ്രളയ സാദ്ധ്യതയുണ്ടെങ്കിൽ മെറ്റ് ഐറാൻ ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകണമെന്ന ആവശ്യവുമായി കോർക്ക് സ്വദേശി അലൻ മഹി. പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടസാധ്യത വിലയിരുത്തിക്കൊണ്ടുള്ള ആദ്യ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹം ആവശ്യം ഉയർത്തിയത്. വർഷങ്ങൾക്ക് മുൻപുണ്ടായ പ്രളയത്തിൽ അദ്ദേഹത്തിന് വീട് നഷ്ടമായിരുന്നു. ശക്തമായ മഴ പെയ്യുമ്പോൾ തനിക്ക് ഭയമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇനിയൊരു പ്രളയം ഉണ്ടാകുകയാണെങ്കിൽ അതിനെ പ്രതിരോധിക്കുന്നതിനും അദ്ദേഹം തയ്യാറെടുത്തിട്ടുണ്ട്. വീടിന് മുൻപിൽ ഫ്‌ളഡ് ഗേറ്റുകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് മെറ്റ് ഐറാൻ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിക്കണമെന്ന ആവശ്യം അദ്ദേഹം ഉയർത്തിയിരിക്കുന്നത്. ഈ വർഷം ജനുവരിയിൽ അദ്ദേഹം സമാന ആവശ്യം ഉന്നയിച്ച് സർക്കാരിന് അലൻ മഹി ഇ മെയിൽ നൽകിയിരുന്നു.

Read More

ഡബ്ലിൻ: ഇക്കുറി വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ അമിത വേഗതയിൽ വാഹനമോടിച്ചതിന് പിടിയിലായത് മൂവായിരത്തോളം ഡ്രൈവർമാർ. വ്യാഴാഴ്ച രാവിലെ 7 മുതൽ ചൊവ്വാഴ്ച രാവിലെ ഏഴ് വരെ നടത്തിയ വേഗപരിശോധനകളിലാണ് ഇത്രയും പേർ പിടിയിലായത്. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 210 ഫിക്‌സ് ചാർജ്ജ് നോട്ടീസും നൽകി. നാലായിരം ബ്രെത്ത് ടെസ്റ്റുകൾ അവധി ദിനത്തിൽ നടത്തി. ഇതോടൊപ്പം 270 ഓറൽ ഫ്‌ളൂയിഡ് ടെസ്റ്റുകളും നടത്തി. 167 പേരെയാണ് ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. ലൈസൻസുള്ള ആൾ കൂടെയില്ലാതെ വാഹനം ഓടിച്ച 215 ലേണർ ഡ്രൈവർമാർ പിടിയിലായി. 99 വാഹനങ്ങൾ പിടിച്ചെടുത്തു. സീറ്റ്‌ബെൽറ്റ് ഇടാതെ വാഹനം ഓടിച്ചതിന് 70 ലധികം പേരിൽ നിന്ന് പിഴയീടാക്കി.

Read More