ഡബ്ലിൻ: അയർലന്റിലെ സ്കൂളുകളിൽ സൺസ്ക്രീനുകൾ സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം ഉയരുന്നു. പ്രതിവർഷം 11,000 പേർക്ക് സ്കിൻ ക്യാൻസർ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആവശ്യം ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് ഫൈൻ ഗെയ്ൽ കൗൺസിലർ എയ്ലീൻ ബ്രൗൺ കോർക്ക് കൗണ്ടി കൗൺസിലിന് മുൻപാകെ നിവേദനം സമർപ്പിച്ചു.
2045 ആകുമ്പോഴേയ്ക്കും ക്യാൻസർ ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രവചനം. ഇത് കണക്കിലെടുത്താൻ സൺസ്ക്രീനുകൾ സൗജന്യമായി നൽകണം എന്ന ആവശ്യം ഉയർന്നിരിക്കുന്നത്. 2022 ലെ ഗവേഷണത്തിൽ മൂന്നിൽ ഒരാൾ മാത്രമാണ് സൺസ്ക്രീൻ ഉപയോഗിക്കുന്നത്. സൺസ്ക്രീൻ ഉപയോഗം പതിവാക്കുന്നത് ക്യാൻസറിൽ നിന്നും ആളുകളെ പ്രതിരോധിക്കും.
Discussion about this post

