ഗാൽവെ: ഗാൽവെയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് പ്രമുഖ പ്രചാരണ പ്രവർത്തകയായ സണ്ണി ജേക്കബ്സ്. 77 കാരിയായ സണ്ണി ജേക്കബ്സ് യോഗ അദ്ധ്യാപികയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അമേരിക്കയിൽ തടവിൽ കഴിഞ്ഞ വ്യക്തിയുമാണ്. സണ്ണി ജേക്കബ്സിന്റെയും ഒപ്പം മരണപ്പെട്ട 30 കാരന്റെയും മൃതദേഹങ്ങൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ സൂക്ഷിച്ചിരിക്കുകയാണ്.
77 കാരിയായ സണ്ണി ജേക്കബ്സ് 17 വർഷമാണ് അമേരിക്കയിൽ തടവിൽ കഴിഞ്ഞത്. പിന്നീട് 1992 ൽ മോചിതയാകുകയായിരുന്നു. ന്യൂയോർക്ക് സ്വദേശിനിയായ ഇവർ ശിഷ്ടകാലം ഗാൽവെയിൽ ചിലവഴിച്ചു. ഇന്നലെ രാവിലെയാണ് ഗ്ലീൻ മാക് മുയ്റിനിലെ ഇവരുടെ വീട്ടിൽ തീപിടിത്തം ഉണ്ടായത്.
Discussion about this post

