Author: sreejithakvijayan

ഡബ്ലിൻ:  അയർലന്റിൽ കൂടുതൽ  ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ തുറക്കാൻ തീരുമാനം. ഈ വർഷം അവസാനമാകുമ്പോഴേയ്ക്കും 50 ലധികം സ്ഥലങ്ങളിൽ പുതിയ സ്റ്റേഷനുകൾ തുറക്കാനാണ് പദ്ധതി. ഇതിനായി സ്ഥലങ്ങൾ ഗതാഗതവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 53 സ്ഥലങ്ങളിലായി 175 ഫാസ്റ്റ് ചാർജിംഗ് പോയിന്റുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് ഗതാഗതവകുപ്പ് വ്യക്തമാക്കി. ദീർഘദൂര യാത്രകളിൽ ഇ.വി വാഹന ഉടമകൾക്ക് തടസ്സങ്ങൾ നേരിടാതിരിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം. എൻ2, എൻ3, എൻ4, എൻ5, എൻ11, എൻ13, എൻ15, എൻ16, എൻ17, എൻ20, എൻ21, എൻ22, എൻ25 എന്നിവിടങ്ങളിൽ പുതിയ ചാർജിംഗ് സൗകര്യം ലഭിക്കും.

Read More

ബെൽഫാസ്റ്റ്: എൻ 17 ന്റെ ചില ഭാഗങ്ങളിൽ മാത്രം പുനർവികസനം നടത്താനുള്ള തീരുമാനത്തിനെതിരെ സ്ലിഗോ ചേംബർ ഓഫ് കൊമേഴ്‌സ്. പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നും, നോക്ക്-കൊലൂണി പാതയുടെ പൂർണമായ പുനർവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ചേംബർ ആവശ്യപ്പെട്ടു. അയർലന്റിലെ വടക്ക്- പടിഞ്ഞാറൻ മേഖലകളിലെ 200 ഓളം വ്യാപാരികളാണ് ചേംബറിൽ ഉൾപ്പെട്ടിട്ടിരിക്കുന്നത്. നോക്ക്-കൊലൂണി പാത സുരക്ഷിതമല്ലെന്നും യാത്രയ്ക്ക് അനുയോജ്യമല്ലെന്നും ചേംബർ വ്യക്തമാക്കുന്നു. കൊലൂണി മുതൽ അയർലൻഡ് വെസ്റ്റ് എയർപോർട്ട് നോക്ക് വരെയുള്ള 40 കിലോമീറ്റർ പാത സുരക്ഷിതവും, ആധുനികവും, ഡ്യുവൽ കാര്യേജ്‌വേയും ആക്കുമെന്ന് സർക്കാർ നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പിൽ ഉറച്ച് നിൽക്കണമെന്നും ചേംബർ അഭിപ്രായപ്പെട്ടു.

Read More

ഡബ്ലിൻ: അയർലന്റിൽ പരിഷ്‌കരിച്ച വേതന സബ്‌സിഡി സ്‌കീമിന് തുടക്കം കുറിച്ച് സർക്കാർ. ബുധനാഴ്ച ഡബ്ലിനിലെ ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഹൗസിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ഔദ്യോഗികമായി വിപുലീകരിച്ച പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ശാരീരിക വൈകല്യമുള്ളവർക്ക് കൂടുതൽ തൊഴിൽ സാദ്ധ്യതകൾ ഉറപ്പുവരുത്തിക്കൊണ്ടുള്ളതാണ് പരിഷ്കരിച്ച പദ്ധതി. ശാരീരിക വെല്ലുവിളികൾ നേരിടുന്ന തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുന്നതാണ് പുതിയ വേജ് സബ്‌സിഡി സ്‌കീം. ഇത് ശാരീരിക വെല്ലുവിളിയുള്ളവർക്ക് ജോലി നൽകാൻ ഉടമകൾക്ക് പ്രചോദനമേകും. മണിക്കൂറിൽ 6.30 യൂറോ മുതൽ 9.45 യൂറോവരെയായിരിക്കും സർക്കാർ തൊഴിലുടമകൾക്ക് സഹായമായി നൽകുക.

Read More

ഡബ്ലിൻ: നഗരത്തിൽ ഡ്രോൺ ഡെലിവറി ആരംഭിച്ച് ഡെലിവ്രൂ. ബ്ലാഞ്ചാർഡ്‌സ്ടൗണിൽ മൂന്ന് കിലോ മീറ്റർ ചുറ്റളവിലാണ് ഡെലിവ്രൂ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. മന്നയാണ് ഡ്രോൺ ഡെലിവറിയുടെ പ്രായോജകർ. പ്രദേശത്തുള്ളവർക്ക് ഇനി സാധനങ്ങൾ ഓർഡർ ചെയ്ത് മൂന്ന് മിനിറ്റിനുള്ളിൽ ഡ്രോൺ ഡെലിവറിയായി ലഭിക്കും. നിലവിൽ ഭക്ഷണങ്ങൾ മാത്രമാണ് ഡ്രോൺ വഴി വിതരണം ചെയ്യുന്നത്. ആറ് മാസത്തിനുള്ളിൽ പലചരക്ക് ഉൾപ്പെടെ വിതരണം ചെയ്യാൻ കഴിയുമെന്ന് കമ്പനി പറഞ്ഞു. മണിക്കൂറിൽ 80 കിലോമീറ്ററാണ് ഡ്രോണുകളുടെ വേഗം.

Read More

ഡബ്ലിൻ: ബെർലിനിൽ നിന്നുള്ള റയാൻഎയർ വിമാനം അടിയന്തിരമായി താഴെയിറക്കി. സംഭവത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബെർലിനിൽ നിന്നും മിലനിലേക്ക് യാത്രികരുമായി പോകുകയായിരുന്നു വിമാനം. ഇതിനിടെ അതിശക്തമായ ഇടിമിന്നൽ ഉണ്ടാകുകയായിരുന്നു. യാത്ര ദുഷ്‌കരമായതോടെ വിമാനം അടിയന്തിരമായി ജർമ്മനയിലെ മ്യൂണിച്ച് എയർപോർട്ടിൽ ഇറക്കി. രണ്ട് വയസ്സ് മുതൽ 59 വയസ്സുവരെ പ്രായമുള്ളവർ പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. മറ്റ് യാത്രികർ സുരക്ഷിതരാണ്. വിമാനക്കമ്പനി ഒരുക്കി നൽകിയ മറ്റൊരു വിമാനത്തിൽ യാത്രികർ യാത്ര തുടർന്നു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ വിമാനക്കമ്പനി മാപ്പ് പറഞ്ഞു.

Read More

ഡബ്ലിൻ: കുടിയേറ്റ നിയമങ്ങൾ പാലിക്കാത്തവരെ വീണ്ടും നാടുകടത്തി അയർലന്റ്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ  35 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. നെജീരിയയിലേക്കാണ് ഇക്കുറി ഇവരെ നാടുകടത്തിയത്. ദി ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ബുധനാഴ്ച രാത്രിയായിരുന്നു ഇവരുമായി വിമാനം അയർലന്റിൽ നിന്നും പുറപ്പെട്ടത്. 21 പുരുഷന്മാർ ഈ സംഘത്തിൽ ഉണ്ടായിരുന്നു. ഇവർക്ക് പുറമേ 9 സ്ത്രീകളും 5 കുട്ടികളുമാണ് ഉണ്ടായിരുന്നത്. അയർലന്റിൽ നിന്നും ഇത് മൂന്നാമത്തെ തവണയാണ് കുടിയേറ്റക്കാരെ നാടുകടത്തുന്നത്. മെയിൽ അനധികൃതമായി താമസിച്ചിരുന്ന 39 പേരെ ജോർജിയയിലേക്ക് അയച്ചിരുന്നു.

Read More

ഡബ്ലിൻ: കഴിഞ്ഞ മാസം കോർക്ക്, ഷാനൻ വിമാനത്താവളത്തിൽ ദീർഘനേരം വെയിൽ ലഭിച്ചു. കൗണ്ടി ക്ലെയറിലെ ഷാനൻ വിമാനത്താവളത്തിൽ 288.9 മണിക്കൂറും കോർക്ക് വിമാനത്താവളത്തിൽ 290.4 മണിക്കൂറുമാണ് വെയിൽ ലഭിച്ചത്. ആദ്യമായിട്ടാണ് ഇരു വിമാനത്താവളങ്ങളിലും ഇത്രയും നേരം തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുന്നത്. മെട്രോളജിസ്റ്റ് പോൾ ഡൗൺസ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. രാജ്യവ്യാപകമായി താപനില ശരാശരിയെക്കാൾ 1.21 സെൽഷ്യസ് കൂടുതലായിട്ടായിരുന്നു അനുഭവപ്പെട്ടത്. ഡബ്ലിൻ വിമാനത്താവളത്തിൽ 11.2 ഡിഗ്രി സെൽഷ്യസ് മുതൽ ആയിരുന്നു താപനില അനുഭവപ്പെട്ടിരുന്നത്. ഇത് ശരാശരിയെക്കാൾ 0. 5 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഡബ്ലിൻ: നഴ്‌സിംഗ് ഹോമിലേക്കുള്ള അഡ്മിഷൻ നിർത്തിവച്ച് ഹെൽത്ത് ഇൻഫർമേഷൻ ആന്റ് ക്വാളിറ്റി അതോറിറ്റി (എച്ച്‌ഐക്യുഎ). ദേശീയ മാദ്ധ്യമമായ ആർടിഇയുടെ അന്വേഷണത്തിലെ കണ്ടെത്തലുകൾ പുറത്തുവന്നതിന് പിന്നാലെയാണ് തീരുമാനം. ലവോയിസ് നഴ്‌സിംഗ് ഹോമിലേക്കുള്ള അഡ്മിഷനാണ് നിർത്തിവച്ചത്. എച്ച്‌ഐക്യുഎ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ക്രമക്കേടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് അദ്ദേഹം അറിയിച്ചു. നഴ്‌സിംഗ് ഹോമുകൾ റസിഡൻസിന് വേണ്ടത്ര പരിചരണം നൽകുന്നില്ലെന്ന് ആയിരുന്നു ആർടിഇയുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച് മറ്റ് ആശങ്കകളും പങ്കുവച്ചിരുന്നു.

Read More

ഡബ്ലിൻ: ഗാസയിലെ ജനങ്ങൾക്ക് ഐറിഷ് നാവിക സേന സഹായം എത്തിക്കണമെന്ന് നടൻ ലിയാം കന്നിംഗ്ഹാം. ഗാസയിൽ നടക്കുന്നത് കൂട്ടക്കുരിതിയാണെന്നും അദ്ദേഹം പറഞ്ഞു. പീപ്പിൾ ബിഫോർ പ്രോഫിറ്റ് എന്ന സംഘടനയുടെ ‘ഡിഫൻഡിങ് ഐറിഷ് ന്യൂട്രാലിറ്റി’ എന്ന ലഘുലേഖയുടെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മിസ്റ്റർ കന്നിംഗ്ഹാം. ഗാസയിലേത് കൂട്ടക്കൊലയാണ്. ഇത് നിസ്സംശയം പറയാം. കഴിഞ്ഞ ഞായറാഴ്ച ഇറ്റലിയിൽ നിന്നും ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി കപ്പൽ പുറപ്പെട്ടിരുന്നു. ഐറിഷ് നാവിക സേനയും ഗാസയിലേക്ക് സഹായം എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More

ബോയിൽ: കൗണ്ടി റോസ്‌കോമണിൽ വീടിനുള്ളിലേക്ക് ട്രക്ക് പാഞ്ഞുകയറി ഡ്രൈവർക്ക് പരിക്ക്. ബോയിലിൽ  ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 50 കാരൻ ആശുപത്രിയിൽ ചികിത്സ തേടി. ഗ്രാൻജ് മോർ മേഖലയിലെ ആർ 361 ന് സമീപമായിരുന്നു സംഭവം. നിയന്ത്രണംതെറ്റി ട്രക്ക് വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വീട് ഭാഗികമായി തകർന്നു. സംഭവത്തിൽ വീട്ടുകാർക്ക് ആർക്കും പരിക്കില്ല. ട്രക്ക് ഡ്രൈവറെ സ്ലിഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

Read More