ഡബ്ലിൻ: ഇൻഷൂറൻസ് കമ്പനി ഉദ്യോഗസ്ഥന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ അന്വേഷണം ആരംഭിച്ച് ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റി. അപകടം അസാധാരണമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എച്ച്എസ്എ അന്വേഷണം ആരംഭിച്ചത്. 58 കാരനായ എമോൺ ഈഗനാണ് അപകടത്തിൽ മരിച്ചത്.
പ്രമുഖ ഇൻഷൂറൻസ് കമ്പനിയായ ലോയിഡ്സിന്റെ ഐറിഷ് ബ്രാഞ്ചിലെ ചീഫ് എക്സിക്യൂട്ടീവ് ആണ് എമോൺ. കൗണ്ടി കിൽഡെയറിലെ മെയ്നൂത്തിൽ ആയിരുന്നു സംഭവം. വീട്ടിലേക്ക് പോകുകയായിരുന്ന അദ്ദേഹത്തിന് മുകളിലേക്ക് ട്രാക്ടർ ലോഡർ വീഴുകയായിരുന്നു.
Discussion about this post

