ഡബ്ലിൻ: സീൽഗ് മിചിലേക്കുള്ള ബോട്ട് പെർമിറ്റുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ഈ ആഴ്ച പരിഹാരമാകും. ബോട്ട് പെർമിറ്റുമായി ബന്ധപ്പെട്ട് കേസ് ഹൈക്കോടതി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി. പൊതുമരാമത്ത് വകുപ്പാണ് വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ഗാരെറ്റ് സൈമൺ ആണ് കേസ് പരിഗണിക്കുന്നത്. ഈ ആഴ്ച തന്നെ കേസ് പരിഗണിച്ച് പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു. സീസണിൽ സീൽഗ് മിചിൽ അടച്ചിടുന്നത് ഇതിനെ ആശ്രയിച്ചുകഴിയുന്നവരുടെ ജീവിതം പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ടെന്നും ഗാരെറ്റ് നിരീക്ഷിച്ചു.
Discussion about this post

