ഡബ്ലിൻ: അയർലന്റിൽ ഒൻപത് മാസത്തിനും 5 വയസ്സിനും ഇടയിലുള്ള കുട്ടികൾ മുഴുവൻ സമയവും അച്ഛനോടൊപ്പം താമസിക്കുന്നില്ലെന്ന് പഠനം. എക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണം പ്രസിദ്ധീകരിച്ചത്. മേൽപ്പറഞ്ഞ വയസ്സിലുള്ള 14 ശതമാനം കുട്ടികളാണ് അച്ഛൻമാർക്കൊപ്പം മുഴുവൻ സമയവും ചിലവഴിക്കാത്തത്.
കുട്ടികളുടെ വകുപ്പുമായി ചേർന്നാണ് ഇഎസ്ആർഐ പഠനം നടത്തിയിരിക്കുന്നത്. ഒൻപത് മാസത്തിനും 9 വയസ്സിനും ഇടയിലുള്ള കുട്ടികളുടെ കണക്കുകൾ പരിശോധിച്ചാൽ ശതമാനം ഇനിയും വർദ്ധിക്കും. ഈ പ്രായത്തിലുള്ള 18 ശതമാനം കുട്ടികളാണ് അച്ഛൻമാർക്കൊപ്പം മുഴുവൻ സമയവും ചിലവഴിക്കാത്തത്.
Discussion about this post

