ഡബ്ലിൻ: നഗരത്തിൽ പുതുതായി ആരംഭിച്ച ഡ്രോൺ ഡെലിവറി സംവിധാനത്തിൽ ആശങ്ക പ്രകടമാക്കി ഡബ്ലിൻ സിറ്റി കൗൺസിലർമാർ. ഡ്രോൺ ഡെലിവറിയ്ക്ക് വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നഗരത്തിൽ ഡെലിവ്രൂ ഡ്രോൺ ഡെലിവറിയ്ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യവസ്ഥകളും നിയന്ത്രണങ്ങളും ആവശ്യപ്പെട്ട് ഡബ്ലിൻ സിറ്റി കൗൺസിലിലെ കൗൺസിലർമാർ രംഗത്ത് എത്തിയത്.
വാണിജ്യാവശ്യങ്ങൾക്കായി ഡ്രോണുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ ദേശീയ തലത്തിൽ നിയമനിർമ്മാണം പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിൽ പ്രാദേശിക ഭരണകൂടങ്ങളും ചില നടപടി സ്വീകരിക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. ഐറിഷ് ഡ്രോൺ ഓപ്പറേറ്ററായ മന്നയുമായി ചേർന്നാണ് ബ്ലാഞ്ചാർഡ്സ്ടൗണിൽ ഡെലിവ്രൂ ഡ്രോൺ ഡെലിവറി ആരംഭിച്ചത്.

