ഡൊണഗൽ: പാർക്കിൽവച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിന് തടവ്. മൂന്ന് വർഷത്തേയ്ക്കാണ് യുവാവിന് ലെറ്റർകെന്നി സർക്യൂട്ട് കോടതി ശിക്ഷ വിധിച്ചത്. 2020 ജൂണിൽ ആയിരുന്നു സംഭവം.
ബൻക്രാനയിലെ സ്വാൻ പാർക്കിൽവച്ചായിരുന്നു യുവതി ആക്രമിക്കപ്പെട്ടത്. രാത്രി പാർക്കിൽ സമയം ചിലവഴിക്കാൻ എത്തിയതായിരുന്നു യുവതി. ഈ സമയം അവിടേയ്ക്ക് മറ്റൊരു യുവാവിനൊപ്പം എത്തിയ പ്രതി യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.
Discussion about this post

