ഡബ്ലിൻ: അയർലന്റിൽ ചൈൽഡ് ഡിസെബിലിറ്റി നെറ്റ്വർക്ക് ടീമുമായുള്ള (സിഡിഎൻടി) കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നത് പതിനായിരത്തിലധികം കുട്ടികൾ. ശാരീരിക വെല്ലുവിളി നേരിടുന്ന 12,000 ലധികം കുട്ടികളാണ് കൂടിക്കാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് എന്നാണ് എച്ച്എസ്ഇയുടെ റിപ്പോർട്ട്. ഏപ്രിൽവരെയുള്ള കണക്കുകളാണ് എച്ച്എസ്ഇ പുറത്തുവിട്ടത്.
12,106 കുട്ടികളാണ് സിഡിഎൻടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നത് എന്നാണ് ഔദ്യോഗിക കണക്കുകൾ. ഇതിൽ 8298 കുട്ടികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ടു.
Discussion about this post

