ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആൺകുട്ടികൾ അറസ്റ്റിൽ. ബല്ലിമേനയിലെ ക്ലോനവോൻ ടെറസിൽ ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. രണ്ട് ആൺകുട്ടികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
ആക്രമണത്തിനിരയായ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം കുട്ടിയ്ക്ക് വലിയ മാനസികാഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ തെറ്റായ സന്ദേശങ്ങളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കരുതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ ദൃക്സാക്ഷികളുണ്ടെങ്കിൽ ഉടനെ പോലീസുമായി ബന്ധപ്പെടാനാണ് നിർദ്ദേശം.
Discussion about this post

