ടൗൺപാട്രിക്: പ്രളയത്തെ ചെറുക്കാൻ കൗണ്ടി ഡൗണിലെ ടൗൺപാട്രിക്ക് നഗരത്തിന് പുതിയ വെള്ളപ്പൊക്ക പ്രതിരോധ പദ്ധതി. 27 മില്യൺ യൂറോയുടെ പദ്ധതിയാണ് നഗരത്തിന് വേണ്ടി ശുപാർശ ചെയ്തിരിക്കുന്നത്. 2023 ലുണ്ടായ പ്രളയത്തിൽ നഗരത്തിൽ വലിയ നാശനഷ്ടം ഉണ്ടായിരുന്നു.
ഒരു സംഘം എൻജിനീയർമാരാണ് പുതിയ പ്രളയ പ്രതിരോധ പദ്ധതി നിർദ്ദേശിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് സ്റ്റോമോണ്ടിന്റെ ഇൻഫ്രാസ്ട്രക്ചർ വകുപ്പ് വിശദമായി പരിശോധിച്ചുവരികയാണ്. സാമ്പത്തികമായി പദ്ധതി നേട്ടമാകുമോ എന്നകാര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്.
2023 ഒക്ബോർ- നവംബർ മാസത്തിലായിരുന്നു നഗരത്തിൽ വെള്ളപ്പൊക്കം ഉണ്ടായത്. ശക്തമായി പെയ്ത മഴയിൽ ക്വോയിൽ നദിയുടെ ജലനിരപ്പ് ഉയർന്നു. ഇതോടെ നഗരം വെള്ളത്തിൽ മുങ്ങുകയായിരുന്നു.

