ഡബ്ലിൻ: കുട്ടികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) അയർലന്റ് ഘടകം. 13 നും 20 നും ഇടയിലുള്ള കുട്ടികൾക്ക് വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇതിൽ വിജയിക്കുന്ന കുട്ടിയ്ക്ക് ആകർഷകമായ സമ്മാനത്തോടൊപ്പം ഐറിഷ് പാർലമെന്റിൽ പ്രസംഗിക്കാം.
സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ കുട്ടികളുടെ കാഴ്ചപ്പാട് അവതരിപ്പിക്കാൻ അവസരം ഒരുക്കുകയാണ് പ്രസംഗ മത്സരത്തിന്റെ ലക്ഷ്യം. ഇംഗ്ലീഷിലായിരിക്കും മത്സരം. ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടിയ്ക്കാണ് പാർലമെന്റിൽ പ്രസംഗം അവതരിപ്പിക്കാൻ അവസരം ഉള്ളത്. തുടർന്നുള്ള എല്ലാ വർഷവും പ്രസംഗ മത്സരം നടത്താനും മറ്റ് രാജ്യങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാനുമാണ് ഡബ്ല്യു.എം.എഫ് അയർലൻഡ് ലക്ഷ്യമിടുന്നത്. വിശദവിവരങ്ങൾക്കായി +353 89 495 7800, +353 87 147 5880 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

