ഡബ്ലിൻ: അയർലന്റിന് മുകളിലായ ഉയർന്ന മർദ്ദം രൂപപ്പെട്ടതായി മെറ്റ് ഐറാൻ. ഇതോടെ ന്യൂനമർദ്ദത്തിന്റെ സ്വാധീനം നഷ്ടമായി. അതിനാൽ ഇനി മുതൽ രാജ്യത്ത് മഴ കുറയാൻ സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ അറിയിച്ചു.
ന്യൂനമർദ്ദമാണ് അയർലന്റിൽ അസ്ഥിര കാലാവസ്ഥയ്ക്ക് കാരണം ആയത്. കഴിഞ്ഞ രണ്ട് ആഴ്ചയായി വെയിലും മഴയും നിറഞ്ഞ കാലാവസ്ഥ തുടരുകയാണ്. എന്നാൽ അടുത്തവാരത്തോട് കൂടി ചൂടുളള കാലാവസ്ഥ ആരംഭിക്കും. അടുത്ത ആഴ്ച അന്തരീക്ഷ താപനില 22 ഡിഗ്രിവരെ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് നേരത്തെ പുറത്തുവന്ന പ്രവചനം.
Discussion about this post

