ബെൽഫാസ്റ്റ്: സ്റ്റേഷന് സമീപം ഉൾസ്റ്റർ ഡിഫൻസ് അസോസിയേഷന്റെ പതാക പ്രത്യക്ഷപ്പെട്ട സംഭവത്തിൽ വെട്ടിലായി പോലീസ്. കിഴക്കൻ ബെൽഫാസ്റ്റിലെ നോക്ക്നഗോണിയിലെ പോലീസ് സ്റ്റേഷന് സമീപം ആയിരുന്നു പതാക പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസുകാർക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. അയർലന്റിലെ നിരോധിത സംഘടനയാണ് യുഡിഎ.
സ്റ്റേഷന് സമീപമുള്ള തെരുവ് വിളക്കിൽ ആയിരുന്നു പതാക പ്രത്യക്ഷപ്പെട്ടത്. യൂണിയൻ ആൻഡ് ഉൾസ്റ്റർ പതാകയും ഇതോടൊപ്പം ഇവിടെ ഉയർത്തിയിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്നും വ്യക്തമായി കാണാവുന്ന സ്ഥലത്ത് ആയിരുന്നു പതാക ഉണ്ടായിരുന്നത്. ഇതേ തുടർന്നാണ് വിമർശനം ഉയർന്നത്.
Discussion about this post

