മൊണാഘൻ: കൗണ്ടി മൊണാഘനിൽ മനുഷ്യക്കടത്ത് നടത്തിയതായി സംശയിക്കുന്നയാൾ അറസ്റ്റിൽ. 50 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ മനുഷ്യക്കടത്ത് നടത്തിയതായും ലൈംഗിക ചൂഷണം നടത്തിയതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ 50ാം വകുപ്പ് പ്രകാരം ആണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
Discussion about this post