ബാലിമെന: കൗണ്ടി ആൻട്രിമിലെ ബാലിമെനയിൽ കലാപത്തിനിടെ പോലീസുകാർക്ക് നേരെ ആക്രമണം. കലാപകാരികൾ പോലീസുകാർക്ക് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു. വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. സംഭവത്തിൽ നിരവധി വീടുകൾക്കാണ് കേടുപാടുകൾ ഉണ്ടായത്.
നഗരത്തിലെ ക്ലോണേവോൺ റോഡിൽ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം കൗമാരക്കാരിയായ പെൺകുട്ടിയെ 14 വയസ്സുള്ള ആൺകുട്ടികൾ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്.
മുഖം മൂടി ധരിച്ച് ചിലരാണ് വീടുകൾക്കും പോലീസിനും നേരെ ആക്രമണം നടത്തിയതെന്നാണ് സംഭവ സ്ഥലത്ത് നിന്നും ലഭിച്ച ക്യാമറ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സ്ഫോടക വസ്തുക്കൾക്ക് പുറമേ കല്ല് പെയിന്റ് ക്യാനുകൾ , കുപ്പികൾ എന്നിവ കൊണ്ടും ആക്രമണം നടത്തിയിട്ടുണ്ട്.